പാട്ടിന്‍റെ പാലാഴിയുമായി ചാര്‍ലിയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Music, News

സംഗീതാസ്വാതകര്‍ ആകാംഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ പാര്‍വതി ചിത്രമായ ചാര്‍ളിയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു.റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്‍കിയ ഏഴു ഗാനങ്ങള്‍ ആണ് ചാര്‍ലിയിലുള്ളത്.ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. വെറും 14 മണിക്കൂറില്‍ 66,000 അധികം വ്യൂസ് നേടി യൂട്യൂബ് ജ്യൂക്ബോക്സ് വൈറലായി കഴിഞ്ഞു ഇതിലെ ഗാനങ്ങള്‍.

ഇവ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ആലപിച്ച ‘ചിത്തിര തിര’ എന്ന് തുടങ്ങുന്ന ഗാനവും റിലീസ്റി ചെയ്തിട്ടുണ്ട് .മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച ‘ചാര്‍ലി’യുടെ കഥ ഉണ്ണി ആറിന്‍്റെതാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ണി ആറും ചേര്‍ന്നാണ് തിരകഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും കൂടാതെ അപര്‍ണ്ണ ഗോപിനാഥും പ്രമുഖ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. ഫൈന്‍ഡിങ്ങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കറും ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഈ മാസം തിയേറ്ററുകളില്‍  എത്തും.ദുല്‍ഖരും വിജയ്‌ യേശുദാസും പാടിയ പാട്ടുകള്‍ കേള്‍ക്കാന്‍ ആയി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://www.youtube.com/watch?v=IkT2bz0MICU