Palakkad is burning; The temperature reached 40 degrees Celsius

പാലക്കാട് പൊള്ളുന്നു; താപനില 40 ഡിഗ്രിയിലെത്തി

Local

പാലക്കാട് ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂരിലാണ് കൂടിയ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്ന് പാലക്കാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 3 ദിവസമായി കഠിനമായ ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്. 2016ല്‍ രേഖപ്പെടുത്തിയ 41.9 ആണ് ഇതിന് മുമ്ബത്തെ ഏറ്റവും ഉയര്‍ന്ന താപനില.

കടുത്ത വരള്‍ച്ചയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് സൂചന നല്‍കുന്നതാണ് ഫെബ്രുവരി മാസം തന്നെ ഇത്രയധികം ഉയര്‍ന്നിരിക്കുന്ന താപനില.