Jaitley said the auditors were taking account of the PNB fraud case

പിഎന്‍ബി തട്ടിപ്പ് നടക്കുമ്ബോള്‍ ഓഡിറ്റര്‍മാര്‍ എന്തെടുക്കുകയായിരുന്നുവെന്ന് ജെയ്റ്റ്‍ലി

Featured, National

പിഎന്‍ബി തട്ടിപ്പ് കേസില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. ഓഡിറ്റര്‍മാരുടേയും ബാങ്കിന്‍റേയും വീഴ്ച്ചയാണ് തട്ടിപ്പിന് കാരണമെന്നും ജെയ്റ്റ്‍ലി പറഞ്ഞു. അതിനിടെ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെയടക്കം സിബിഐ ചോദ്യം ചെയ്തു.

പിഎന്‍ബി തട്ടിപ്പ് കേസില്‍ ആദ്യമായി പ്രതികരിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ബാങ്കിന്‍റെ ഓഡിറ്റര്‍മാരെ കുറ്റപ്പെടുത്തി. തട്ടിപ്പ് നടക്കുന്പോള്‍ ഓഡിറ്റര്‍മാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് ജെയ്റ്റ്‍ലി ചോദിച്ചു. നികുതിദായകര്‍ക്കാണ് തട്ടിപ്പില്‍ നഷ്ടമുണ്ടായതെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്തു. ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. അതിനിടെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വിയുടെ ഭാര്യ അനിതക്ക്, നീരവിന്‍റെ സ്ഥാപനത്തില്‍ നിന്ന് വന്‍ തോതില്‍ പണം നല്‍കി വജ്രാഭരണം വാങ്ങിയത് സംബന്ധിച്ച് വിശദീകരണം തേടി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കാണിച്ച് നീരവ് മോദി ബാങ്കിനും കത്തയച്ചു.