പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടിയുടെ “കസബ ടീസര്‍” കണ്ടു നോക്കൂ

Featured, Movie

കൊച്ചി : സോഷ്യല്‍മീഡിയില്‍ വന്‍ പ്രചാരം നേടിയ കസബയുടെ പോസ്റ്ററുകള്‍ക്കു പിന്നാലെ കസബയുടെ ടീസറും സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നു. പുറത്തിറങ്ങി 24 മണിക്കൂറുകള്‍ മാത്രം പിന്നീടുമ്പോള്‍ അഞ്ച് ലക്ഷത്തി എണ്‍പത്തിനായിരത്തിലധികം പേരാണ് ഇതു വരെ കസബയുടെ ടീസര്‍ കണ്ടത്. പുലിമുരുകന്റെ നാല് ലക്ഷത്തി പതിനായിരം എന്ന റെക്കോര്‍ഡാണ് കസബയ്ക്കു മുന്നില്‍ വഴിമാറിയത്. ഒരാഴ്ചയക്കുളളില്‍ ടീസര്‍ പത്തുലക്ഷം കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. 28 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിനെ കടന്നാക്രമിച്ച് ട്രോളന്മാരും രംഗത്തെത്തിയിരുന്നു(kasaba official teaser released ).

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ്. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം. ബംഗളൂരു, ബംരാരപ്പെട്ട്, കൊച്ചി (kasaba official teaser released )എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയില്‍ സമ്പത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ചിത്രത്തില്‍ നായികയായും എത്തുന്നു. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും