Fuel prices have risen again in the state

പെട്രോള്‍ വില സര്‍വ്വകാല റെക്കോഡില്‍; ലിറ്ററിന് 76 രൂപ കടന്നു

Featured, Local

സംസ്ഥാനത്ത് പെട്രോൾ വില സർവ്വകാല റെക്കോഡിലെത്തി. പെട്രോൾ ലിറ്ററിന് 76രൂപ കടന്നു. തിങ്കളാഴ്ച മാത്രം പെട്രോളിന് 14ഉം ഡീസലിന് 19 പൈസയും കൂടി. പെട്രോൾ- ഡീസലും വിലകളിലെ അന്തരവും കുറഞ്ഞുവരികയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 68.87 ഡോളറാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വിലവർധന. ഇന്ധനവില വർധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നാളെ വാഹനപണിമുടക്ക് നടത്താനിരിക്കെ ആണ് വീണ്ടും വില വർധന.