Police brutality erupts The SP's have been transferred

പൊലീസ്​ തലപ്പത്ത്​ വന്‍ അഴിച്ചുപണി; എസ്.പിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി

Featured, National

പൊലീസില്‍ വന്‍ അഴിച്ചുപണി. എട്ട് ജില്ലാ പൊലീസ‌് മേധാവിമാരുള്‍പ്പെടെ 14 എസ്.പിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ‌ുവന്ന ഐ.ജി അശോക‌് യാദവാണ് പുതിയ ഇന്‍റലിജന്‍സ‌് ഐ.ജി. ഇന്‍റലിജന്‍സ‌് ഐ.ജിയായിരുന്ന ബല്‍റാംകുമാര്‍ ഉപാധ്യായയെ കണ്ണൂര്‍ റേഞ്ച‌് ഐ.ജിയായി നിയമിച്ചു.

സ്ഥലം മാറ്റം ലഭിച്ച എസ്​.പിമാരുടെ പേരും നിയമനം ലഭിച്ച സ്ഥലവും (നിലവില്‍ ജോലി ചെയ്തിരുന്ന സ്ഥലം ബ്രാക്കറ്റില്‍): ദേബേഷ‌് കുമാര്‍ ബെഹ‌്റ- പാലക്കാട‌് (മലപ്പുറം), രാഹുല്‍ ആര്‍. നായര്‍-എറണാകുളം റൂറല്‍ (തൃശൂര്‍ സിറ്റി), എ. ശ്രീനിവാസ‌്-കാസര്‍കോട്​ (കൊല്ലം സിറ്റി), കെ.ജി. സൈമണ്‍ -കെ.എ.പി മൂന്ന് ബറ്റാലിയന്‍, അടൂര്‍ (കാസര്‍കോട്), എം.കെ. പുഷ‌്കരന്‍-തൃശൂര്‍ റൂറല്‍ (കോഴിക്കോട‌് റൂറല്‍), യതീഷ‌് ചന്ദ്ര- തൃശൂര്‍ സിറ്റി (തൃശൂര്‍ റൂറല്‍), പ്രതീഷ‌് കുമാര്‍- മലപ്പുറം (പാലക്കാട‌്), ഡോ. അരുള്‍ ബി. കൃഷ‌്ണ-കൊല്ലം സിറ്റി (വയനാട‌്), ഉമ ബെഹ‌്റ- കെ.എ.പി രണ്ട‌് പാലക്കാട‌് (വിജിലന്‍സ‌്, കോഴിക്കോട‌്), ജി. ജയദേവ‌്-കോഴിക്കോട‌് റൂറല്‍ (ഡി.സി.പി, തിരുവനന്തപുരം സിറ്റി), കറുപ്പ സ്വാമി-വയനാട‌് (ഡി.സി.പി കൊച്ചി സിറ്റി), ആര്‍.

ആദിത്യ-ഡി.സി.പി തിരുവനന്തപുരം സിറ്റി (കമാന്‍ഡന്‍റ് കെ.എ.പി മൂന്ന് ), ജെ. ഹിമേന്ദ്രനാഥ‌്-കൊച്ചി ഡി.സി.പി (എസ‌്.പി ഹെഡ‌്ക്വാര്‍ട്ടേഴ‌്സ‌്), ആര്‍. നിശാന്തിനി -എസ‌്.പി ഹെഡ‌്ക്വാര്‍ട്ടേഴ‌്സ‌് (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം).