addi offical video song.

പ്രണവ്മോഹന്‍ലാലിന്‍റെ ആദിയിലെ ഗാനം പുറത്തിറങ്ങി.

Music

സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനാകുന്ന ആദ്യ ചിത്രമാണ് ആദി. ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

മാതാപിതാക്കളെ പിരിഞ്ഞ് കഴിയുന്ന ചെറുപ്പക്കാരന്‍റെ വേഷത്തിലാണ് പ്രണവ് അഭിനയിക്കുന്നത്. വിഷാദഛായയിലുളള ഗാനമാണ് പുറത്തിറങ്ങിയത്.

സൂര്യനെ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. നജീം അര്‍ഷാദാണ് ആലാപനം.

സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന യുവാവിന്‍റെ വേഷമാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.