Karnataka's swearing-in ceremony is a unity of opposition

പ്രതിപക്ഷനിരയുടെ ഐക്യകാഹളമായി കര്‍ണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ്

Featured, National

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ത്യന്‍ പ്രതിപക്ഷകക്ഷികളുടെ ഐക്യനിര വരുന്നതിന്റെ മുന്നോടിയായെന്ന് വിലയിരുത്തലുകള്‍. അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ വേ​ദി​യി​ല്‍ ശ​ത്രു​ക്ക​ള്‍​പോ​ലും മി​ത്ര​ങ്ങ​ളാ​യി പരസ്പരം ഹസ്തദാനം ചെയ്തത് ഏറെ നിര്‍ണായകമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മുതല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരും പ്രതിപക്ഷപാര്‍ട്ടികളിലെ മുന്‍നിര നേതാക്കളും വേദിയില്‍ ഒന്നിച്ചത് ചരിത്രമായി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ പാര്‍ട്ടി നേതാവുമായ മമത ബാനര്‍ജി, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ദില്ലി മുഖ്യമന്ത്രിയും എഎപി ചെയര്‍മാനുമായ അരവിന്ദ് കേജരിവാള്‍, സിപിഐ നേതാവ് ഡി രാജ, സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, യുപിയിലെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവുമായ മായാവതി, മാ​സ​ങ്ങ​ള്‍​ക്കു​മു​മ്ബു​വ​രെ ബി​ജെ​പി പാ​ള​യ​ത്തി​ലാ​യി​രു​ന്ന ആ​ന്ധ്രാ​മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍, ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്, മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) നേതാവുമായ അജിത് സിംഗ്, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി
തു​ട​ങ്ങി വിരുദ്ധ ചേരിയിലുള്ളവരെല്ലാം ഒന്നിച്ച്‌ അണിനിരന്നതും കൈകോര്‍ത്തതും ഏറെ ശ്രദ്ധേയമാണ്.

യു​പി​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യം ഉ​ണ്ടാ​ക്കി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വും മാ​യാ​വ​തി​യും ഒ​രു​വേ​ദി​യി​ല്‍ ഒ​ന്നി​ക്കു​ന്ന​ത്. മ​മ​ത ബാ​ന​ര്‍​ജി​യും യെ​ച്ചൂ​രി​യും വേ​ദി​യി​ല്‍ പ​ര​സ്പ​രം കൈ​കൊ​ടു​ത്ത​തും ആ​ശ്ച​ര്യ​മാ​യി. ബം​ഗാ​ളി​ല്‍ സി​പി​എം ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച്‌ തൃ​ണ​മൂ​ല്‍ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തി​ന് ശേ​ഷം സി​പി​എ​മ്മി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളി​ല്‍ ഒ​രാ​ളാ​ണ് മ​മ​ത. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ലും ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് സി​പി​എം നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​രെ തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് മ​മ​ത​യ്ക്കു കൈ​കൊ​ടു​ത്ത് യെ​ച്ചൂ​രി സൗ​ഹൃ​ദം പ​ങ്കു​വ​ച്ച​ത്.

അതേസമയം, മുന്‍പ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ നിന്ന് വിട്ട് നിന്നതും ശ്രദ്ധേയമായി. കോണ്‍ഗ്രസിനോട് കടുത്ത എതിര്‍പ്പ് തുടരുന്ന ചന്ദ്രശേഖര്‍ റാവു, ഇന്നലെ രാത്രി ബംഗളുരുവില്‍ എത്തി എച്ച്‌ഡി കുമാരസ്വാമിയെ ആശംസ അറിയിച്ച്‌ മടങ്ങുകയായിരുന്നു. ഡി​എം​കെ നേ​താ​വ് എംകെ സ്റ്റാ​ലി​നും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും എത്തിയില്ല. തൂത്തുക്കുടിയിലെ സംഘര്‍ഷബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനാലാണ് സ്റ്റാലിന്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്താതിരുന്നത്.