Do not wait for PM's convenience; Supreme Court to open fast tracks soon

പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കേണ്ട; അതിവേഗ പാത ഉടന്‍ തുറക്കണമെന്ന് സുപ്രിംകോടതി

Featured, National

ദില്ലിയിലെ കിഴക്കന്‍ അതിവേഗ പാത (ഈ​സ്റ്റേ​ണ്‍ പെ​രി​ഫ​റ​ല്‍ എ​ക്സ്പ്ര​സ് വേ)തുറക്കുന്നതിന് ഗതാഗതമന്ത്രിയുടെ സൗകര്യം നോക്കിയിരിക്കാനാകില്ലെന്നും പാത ഉടന്‍തന്നെ തുറക്കണമെന്നും സുപ്രിംകോടതി. പാത ഗതാഗതത്തിന് തുറന്നുനല്‍കാത്തതില്‍ അതൃപ്തി അറിയിച്ച സുപ്രിംകോടതി ജൂണ്‍ ഒന്നിന് മുന്‍പായി പാത പൊതുജനത്തിനായി തുറന്നുകൊടുക്കണമെന്നും ഉത്തരവിട്ടു.

ദില്ലിയുടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ആറുവരിയില്‍ കിഴക്കന്‍ അതിവേഗ പാത നിര്‍മിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണതിരക്കിലായതിനാലാണ് ഉദ്ഘാടനം നീണ്ടുപോകുന്നതെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. നേരത്തെ ഏപ്രില്‍ മാസത്തില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ അസൗകര്യം മൂലം മാറ്റവയ്ക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് കോടതയില്‍ ഹര്‍ജി വന്നത്. ഹര്‍ജി പരിഗണിച്ച ജ​സ്റ്റീ​സ് മ​ദ​ന്‍ ബി. ​ലോ​കൂ​ര്‍, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്, എ​ത്ര​യും പെ​ട്ടെ​ന്നു പു​തി​യ പാ​ത ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നു നിര്‍ദ്ദേശിക്കുകയായിരുന്നു. ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യാ​തെ മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി അ​ഞ്ചു​വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാട്ടുകയും ചെയ്തു.

ആ​റു​വ​രി​യും 135 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​വു​മു​ള്ള സി​ഗ്ന​ല്‍ ര​ഹി​ത അ​തി​വേ​ഗ പാ​ത​യാ​ണ് ഈ​സ്റ്റേ​ണ്‍ പെ​രി​ഫ​റ​ല്‍ എ​ക്സ്പ്ര​സ് വേ. 5,763 ​കോ​ടി രൂ​പ ചി​ല​വി​ലാ​ണ് പാ​ത​യു​ടെ നി​ര്‍​മാ​ണം. പു​തി​യ പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തോ​ടെ ര​ണ്ടു ല​ക്ഷ​ത്തോ​ളം വാ​ഹ​ന​ങ്ങ​ള്‍ ദില്ലി ന​ഗ​ര​ത്തി​ര​ക്കി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ല്‍​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.