ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്

Movie

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രശംസകള്‍ നേടിക്കൊണ്ടിരിയ്ക്കുകയാണ്. സംവിധായകനുള്‍പ്പടെ പല താരങ്ങളും പുതുമുഖങ്ങളാണെന്ന് പറഞ്ഞാല്‍ തന്നെ വിശ്വസിക്കാന്‍ പാടാണ്. അതില്‍ തന്നെ ബേബിച്ചായന്റെ സോണിയ മോളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ മഹേഷിന്റെ പ്രതികാരം സോണിയയായി എത്തിയ ലിജുമോളുടെ ആദ്യത്തെ സിനിമയാണ്.
ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടത്തിയത് ഫഹദ് ഫാസിലാണെന്ന് ലിജുമോള്‍ പറയുന്നു. അദ്ദേഹം നന്നായി സംസാരിക്കും. കഥാപാത്രമായി അദ്ദേഹം മാറുന്നത് ശരിക്കും അത്ഭുതപ്പെടുത്തി. ഇടവേളകളില്‍ പോലും മഹേഷായി പെരുമാറുന്നത് പോലെ തോന്നി.