ബാങ്കുകളുടെ കോര്‍പ്പറേറ്റ് കിട്ടാകടം : ശക്തമായ ചട്ടങ്ങള്‍ വേണം

Business, Featured

ചെന്നൈ :  ആയിരകണക്കിന്  കോടി രൂപയുടെ കോര്‍പ്പറേറ്റ്  കിട്ടാകടം  പെരുകിയ സാഹചര്യത്തില്‍  ബാങ്കിംഗ്  മേഖലയില്‍  എക്സിക്യുട്ടീവ്‌  പദവികളി ലുള്ളവര്‍ക്കായി  ശക്ത മായ  ചട്ടങ്ങള്‍  ഏര്‍പ്പെടുത്തണ മെന്ന്  ഓള്‍  ഇന്ത്യ   ബാങ്ക്  എംപ്ലോയീസ്   അസോസിയേഷന്‍ (എ ഐ  ബി  ഇ എ ) ജനറല്‍സെക്രട്ടറി സി എച്ച്  വെങ്കിടാചലം  ആവശ്യപ്പെട്ടു .   തിരിച്ചടക്കാത്ത  ലോണുകള്‍ ,  വിശിഷ്യ  കോര്‍പ്പറേറ്റ്  കമ്പനികളുടെ  ലോണുകള്‍  വലിയ  അഴിമതി   നടന്ന  മേഖലകളാണ് . സിണ്ടിക്കേറ്റ്  ബാങ്ക്  മുന്‍ ചെയര്‍മാന്‍  എസ്  കെ ജയ്നുമായി  ബന്ധപ്പെട്ട  കേസ്  കേവലം  മഞ്ഞു മലയുടെ  മുകളറ്റം  മാത്രമാണ്  അദ്ദേഹം  ആരോപിച്ചു . ബാങ്ക്  എക്സിക്യുട്ടീവ്‌  ബോര്‍ഡ്  മെമ്പര്‍മാരുടെ   നടപടികള്‍  പലപ്പോഴും  ശ്രദ്ധയില്‍  പെടാതെ പോകുന്നത്  അവര്‍ക്ക്  സാധാരണ  ബാങ്ക്  ഉദ്ധ്യോഗസ്ഥര്‍  പാലിക്കേണ്ട  പോലെയുള്ള  ചട്ടങ്ങള്‍  ബാധകമല്ലാത്തത് കൊണ്ടാണ് .

നിലവില്‍ ബാങ്കിംഗ്  മേഖല  അഭിമുഖീകരിക്കുന്ന  പ്രതിസന്ധികള്‍  പരിഹരിക്കുന്നതിനായി  സുതാര്യവും  കാര്യക്ഷമവുമായ   നിയമം  ഏര്‍പ്പെടുത്തണ മെന്ന്  വെങ്കിടാചലം  നിര്‍ദേശിച്ചു . ബാങ്ക്  കമ്മിറ്റി യിലാണ്   വായ്പ  സംബന്ധിച്ച  തീരുമാനം  എടുക്കുന്നത്  ഏതെങ്കിലും  ഡ യരക്ടര്‍ മാര്‍ക്കും  ചെയര്‍മാന്‍  കം  മാനേജിംഗ്  തങ്ങളുടെ  വിശേഷ  അധികാരം  ഉപയോഗിച്ച്   ചില  തീരുമാനങ്ങള്‍   നടപ്പിലാക്കാന്‍  കഴിയും . ഏതെങ്കിലും  തരത്തില്‍  ദോഷകരമായി  ബാധിച്ചാല്‍  ഇവര്‍ക്കെതിരെ  യാതൊരു  വിധത്തിലുള്ള  ശിക്ഷാ  നടപടികളും  എടുക്കാന്‍  നിയമമില്ല .  കോര്‍പറേറ്റുകള്‍ ക്ക്   ബാങ്ക്  വായ്പ  തിരിച്ചടവ്  ബാധക മല്ലെന്ന്  ധാരണ  നിലവില്‍  പൊതുജനങ്ങള്‍ ക്കിടയിലുണ്ട് . ഇതിന്  ഉത്തമോദാഹരണം  വിജയ്മല്യ. രാജ്യത്തെ   ബാങ്കുകളില്‍    തിരിച്ചടക്കേണ്ട    തുക  നല്‍കാതെ   മല്യ   വിദേശത്തെ ക്ക്     പോകാന്‍  ശ്രമിക്കുകയാണ്. അയാളുടെ  പാസ്പോര്‍ട്ട്  പിടിച്ചെടുത്ത്  ലോണ്‍  തിരിച്ചടക്കാതെ  ഇന്ത്യ വിട്ടു പോകാന്‍  സാധിക്കാത്ത  സാഹചര്യം  ഉണ്ടാക്കണമെന്നും  വെങ്കിടാചലം  ആവശ്യപ്പെട്ടു .