ബാങ്കുകള്‍ പ്രതിസന്ധി അതിജീവിക്കും: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

Business, Featured

മുംബൈ: രാജ്യത്തെ ബാങ്കിംഗ് വിപണി ഉയിര്‍ത്തെണീക്കുമെന്ന് റിസര്‍വ് ബാങ്ക്  ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. മുംബൈയില്‍ ബാങ്കിംഗ്   മേഖലയിലെ പ്രതിനിധികളും എക്സിക്യുട്ടീവുകളും പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍ ബി ഐ ഗവര്‍ണര്‍. നൂറ് ബില്ല്യന്‍ ഡോളറിന്റെ തിരിച്ചടക്കാത്ത വായ്പകള്‍ മൂലം ബാങ്കിംഗ് വിപണി നിലവില്‍ അസ്വസ്ഥമാണ്. സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തിലെ ഫലം ബാങ്കിംഗ് മേഖലയ്ക്ക് നിരാശജനകമായിരുന്നു.

ഈ പശ്ചാത്തലത്തില്‍ നിഷ്ക്രിയ ആസ്തികളെ സംബന്ധിച്ച് ആശങ്കാജനകമായ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ നിന്ന് നിരീക്ഷകര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട രഘുറാം രാജന്‍ ആര്‍ ബി ഐ യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രമങ്ങള്‍ ബാങ്ക്കുകളുടെ ബാലന്‍സ് ഷീറ്റ് ശരിയായ നിലയില്‍ എത്തിക്കുമെന്നും പറഞ്ഞു. കിട്ടാക്കടം പെരുകുന്നതുകാരണം സ്റ്റേറ്റ് ബാങ്കുകളുടെ ഓഹരികള്‍ വിപണിയില്‍ താഴ്ന്ന അവസ്ഥയിലാണ്. ഈ അവസരത്തിലാണ്  ആര്‍ ബി ഐ ഗവര്‍ണറുടെ സമാശ്വാസം.

വിപണിയിലെ സംഘര്‍ഷാത്മകമായ അവസ്ഥ മറികടക്കാനാകും. ശുദ്ധീകരണ പ്രക്രിയകള്‍ ഉടന്‍ പൂര്‍ത്തിയാകും. ബാങ്കുകള്‍ ആരോഗ്യകരമായ അവസ്ഥയിലേക്ക് തിരിച്ചു വരും. രാജന്‍ ഉറപ്പു നല്‍കി.

സ്റ്റേറ്റ് ബാങ്കുകള്‍ അനാവശ്യമായ വായ്പകള്‍ അനുവദിച്ചുകൊണ്ടുള്ള പ്രശനങ്ങള്‍ വിപണിയില്‍ തുടരുമെന്നാണ് ചില സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ രഘുറാം രാജന്‍ ഇതു നിഷേധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ മൂലധന ആവശ്യങ്ങള്‍ നിയന്ത്രണ വി ധേയമാണെന്നു രാജന്‍ പ്രസ്താവിച്ചു. വായ്പ അനുവദിക്കുന്നതിനു ബാങ്കിംഗ് സ്ഥാനപങ്ങള്‍ മാതൃകാപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും ആ ര്‍ ബി ഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.