ഭോപ്പാൽ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട സിമി ഭീകരരെ പോലിസ് വധിച്ചു .

Featured, News

ഭോപ്പാൽ: വാർഡനെ കഴുത്തറുത്ത് കൊന്നശേഷം ഭോപ്പാൽ സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട സിമി ഭീകരർ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് എട്ട് തടവുപുള്ളികളും കൊല്ലപ്പെട്ടത്. ഭോപ്പാലിനു സമീപമുള്ള ഇത്ഖേദി ഗ്രാമത്തിൽവച്ചുണ്ടായ ഏറ്റുമുട്ടലിലാണ് നിരോധിത സംഘടനയായ സിമി പ്രവർത്തകർ കൊല്ലപ്പെട്ടത്. സിമി തീവ്രവാദികൾ ജയിൽ ചാടിയ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മധ്യപ്രദേശ് സർക്കാരിനോട് വിശദ്ധീകരണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ നാല് ജയിൽ അധികൃതരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ബാങ്ക് കവർച്ച, കൊലപാതകം തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു സിമി തീവ്രവാദികൾ. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവർ ജയിൽ ചാടിയത്. ബെഡ് ഷീറ്റുകൾ ഉപയോഗിച്ചാണ് ഇവർ ജയിലിനു പുറത്തുകടന്നത്police killed simi