മയക്കുമരുന്നു വ്യാപാരത്തിലെ പ്രധാന പ്രതി നടി മമതാ കുൽക്കർണിയെന്ന്

Featured, News

മുംബയ്: മയക്കുമരുന്നു പ്രഭു വിക്കി ഗോസ്വാമിയുമായി ബന്ധമുള്ള കോടികണക്കിനു രൂപയുടെ മയക്കുമരുന്നു റാക്കറ്റിലെ പ്രധാന പ്രതി മുൻ ബോളിവുഡ് നടി മമതാ കുൽക്കർണിയാണെന്ന് മുംബയ് പൊലീസ് അറിയിച്ചു. അനധികൃതമായ പല പ്രവർത്തനങ്ങളിലും ഇവർ സജീവമാണെന്ന് പൊലീസ് പറയുന്നു. കെനിയയിൽ നിന്നും ഇവരെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.Mumbai drug traffick main accused Mamata kulkarni കേസുമായി ബന്ധപ്പെട്ട് പിടിയിലായ ദമ്പതികളുടെ മൊഴിയിൽ നിന്നും യു.എസ് ഡ്രഗ് എൻഫോഴ്സ്‌മെന്റ് ഏജൻസിയിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്നും മമത കേസിലെ പ്രധാന പ്രതിയാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞെന്ന് താനെ പൊലീസ് കമ്മിഷണർ പരം ബിർ സിംഗ് പറഞ്ഞു.

കുൽക്ക‌ർണിയെയും ഗോസ്വാമിയെയും ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുകയാണ് ഇതിന്റെ ആദ്യ പടി. രണ്ടുമാസം മുമ്പ് തകർന്ന അന്താരാഷ്‌ട്ര മയക്കുമരുന്നു റാക്കറ്റിൽ നടി ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി കഴിഞ്ഞു. 17 പേരാണ് കേസിൽ പ്രതികൾ. Mumbai drug traffick main accused Mamata kulkarniഇതിൽ ഏഴുപേർ ഇപ്പോൾ പൊലീസിനെ വെട്ടിച്ചു നടക്കുകയാണ്. ബാക്കിയുള്ളവർ ജു‌ഡീഷ്യൽ കസ്‌റ്റഡിയിലാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലുള്ള ഏവൺ ലൈഫ് സയൻസസ് ലിമിറ്റഡിന്റെ പരിസരത്ത് നിന്നും 2000 കോടി രൂപ വിലമതിക്കുന്ന 18.5 ടൺ എഫിഡ്രൈൻ പൊലീസ് കണ്ടെടുത്തതോടെയാണ് മയക്കുമരുന്നു റാക്കറ്റിന്റെ വിവരം പുറത്തായത്.