മലപ്പുറം സിവിൽ സ്​റ്റേഷനിൽ വാഹനത്തിൽ പൊട്ടി​ത്തെറി

Featured, News

 

മലപ്പുറം: കൊല്ലം കളക്‌ടറേറ്റിൽ ഈ വർഷം ജൂലായിൽ നിറുത്തിയിട്ടിരുന്ന ജീപ്പിൽ ഉണ്ടായതിന് സമാനമായി മലപ്പുറം കളക്‌ടറേറ്റിലും പൊട്ടിത്തെറി. കളക്‌ടറേറ്റ് വളപ്പിൽ നിറുത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ കാറിലാണ് ‌സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആളപായമൊന്നുമില്ല. ജൂലായ് 15നാണ് കൊല്ലം കളക്‌‌ടറേറ്റിൽ നിറുത്തിയിട്ടിരുന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിൽ സ്‌ഫോടനം ഉണ്ടായത്. അന്ന് ഒരാൾക്ക് പരിക്കേറ്റിരുന്നു.കളക്ട‌റേറ്റിലാണ് കോടതിയും പ്രവ‌ർത്തിക്കുന്നത്. ഉച്ചയ്ക്ക് 1.30ഓടെയാണ് ഏവരേയും ഞെട്ടിച്ച് വൻ ശബ്ദത്തോടെ സ്‌ഫോടനം നടന്നത്.malapuram car blast

കാറിന്റെ പുറകിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‍ഫോടനത്തിൽ കാറിന്റെ ചില്ലുകളും പുറക് വശവും തകർന്നു. സമീപത്ത് നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാട് പറ്റി. സ്‌ഫോടനത്തിന് പിന്നാലെ വെടിമരുന്നിന്റെ ഗന്ധവും അന്തരീക്ഷത്തിൽ പടർന്നു.ഉടൻ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ ബേസ് മൂവ്മെന്റ് എന്ന പേരെഴുതിയ ഒരു പെട്ടി സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ലഘുലേഖകളും ഒരു പെൻഡ്രൈവും പൊലീസിന് ലഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലം ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിലാണ്.malapuram car blast