മഹീന്ദ്രയുടെ ഇ – വെരിറ്റൊ ഇനി ഇന്ത്യന്‍ വിപണിയിലും

Auto, Featured

ഡല്‍ഹി : മഹീന്ദ്ര തങ്ങളുടെ വെരിറ്റൊ സെഡാന്‍െറ ഇലക്ട്രിക് വെര്‍ഷന്‍ പുറത്തിറക്കി. രേവ e2oക്ക് ശേഷമത്തെുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറാണിത്. മൂന്ന് വേരിയന്‍െറുകളിലായി പുറത്തിറക്കിയിരിക്കുന്ന വാഹനത്തിന് 9.5ലക്ഷം മുതല്‍ 10ലക്ഷം വരെയാണ് വില. 72v ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്(Mahindra electric car E-Verito launched). എട്ട് മണിക്കൂര്‍ 75മിനുട്ട് കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജാകും. ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ഓടാനാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 41.4ബി.എച്ച്.പി കരുത്തും 91nm ടോര്‍ക്കും വാഹനം ഉല്‍പ്പാദിപ്പിക്കും. 86km/h ആണ് പരമാവധി വേഗം.

e verito e verito 1

ഏറ്റവും ഉയര്‍ന്ന വേരിയന്‍റായ D6ല്‍ ചാര്‍ജിങ്ങിന് വേണ്ടി ഒരു ക്വിക്ക് മോഡുണ്ട്. ഈ സംവിധാനത്തില്‍ 80 ശതമാനം ചാര്‍ജും ഒരു മണിക്കൂര്‍ 45മിനുട്ട് കൊണ്ട് ചെയ്യാനാകും. ഒരു തവണ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 18യൂനിറ്റ് വൈദ്യുതി വേണമെന്നാണ് കണക്ക്(Mahindra electric car E-Verito launched). മൊത്തത്തില്‍ മറ്റ് കാറുകളെ അപേക്ഷിച്ച് ലാഭകരമാണ് ഇ-വെരിറ്റോയുടെ യാത്ര. ഇ-വെരിറ്റോക്ക് പിന്നാലെ മഹീന്ദ്ര തങ്ങളുടെ എട്ട് സീറ്ററായ സുപ്രോയുടെ ഇലക്ട്രിക് വെര്‍ഷനും പുറത്തിറക്കുമെന്നാണ് സൂചന.