audi Q5 kerala launch audi car is relesed in cochi

മിടുക്കനായി രണ്ടാം തലമുറ ഔഡി Q5 കൊച്ചിയില്‍ പുറത്തിറക്കി.

Auto

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി നിരയിലെ ജനപ്രിയ മോഡലായ Q5 എസ്.യു.വി.യുടെ രണ്ടാംതലമുറ കൊച്ചിയില്‍ പുറത്തിറക്കി. നൂതന സാങ്കേതിക വിദ്യയും മികവുറ്റ ഇന്റീരിയറുമാണ് പുതിയ Q 5-ന്റെ പ്രധാന സവിശേഷതകള്‍. ടെക്നോളജി, പ്രീമിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. ടെക്നോളജിക്ക് 57.60 ലക്ഷം രൂപയും പ്രീമിയം പ്ലസിന് 53.25 ലക്ഷം രൂപയുമാണ് കൊച്ചി എക്സ്ഷോറൂം വില.

2.0 ലിറ്റര്‍ TDI എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 190 എച്ച്‌പി പവറും 400 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 7 സ്പീഡ് എസ് ട്രോണിക്കാണ് ട്രാന്‍സ്മിഷന്‍. മണിക്കൂറില്‍ 218 കിലോമീറ്ററാണ് പരമാവധി വേഗത. 7.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. 17.01 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഔഡി വെര്‍ച്വല്‍ കോക്പിറ്റ്, എംഎംഐ ടച്ച്‌ സഹിതമുള്ള എംഎംഐ നാവിഗേഷന്‍, സ്മാര്‍ട്ട്ഫോണ്‍ ഇന്റര്‍ഫേസ്, ഫോണ്‍ ബോക്സ്, ക്യൂഐ വയര്‍ലെസ് ചാര്‍ജിംങ് തുടങ്ങിയ സംവിധാനങ്ങള്‍ ഡ്രൈവര്‍ക്ക് മുതല്‍ക്കൂട്ടാകും.

4633 എംഎം നീളവും 1893 എംഎം വീതിയും, 1659 എംഎം ഉയരവും വാഹനത്തിനുണ്ട്. മേല്‍ത്തരം സ്റ്റീലും അലൂമിനിയവും ഉപയോഗിച്ച്‌ നിര്‍മിച്ചതിനാല്‍ ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബോഡിയും Q5-ന് അവകാശപ്പെടാനുണ്ട്. മുന്‍മോഡിലിനെക്കാള്‍ 90 കിലോയോളം ഭാരം കുറവാണിതിന്. ക്വാട്രോ ഡ്രൈവ് സംവിധാനത്തിനൊപ്പം മികച്ച യാത്രാസുഖത്തിന് 5 ഡ്രൈവ് മോഡുകളുള്ള ഔഡി ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്.