മിട്ടു ചാന്ദില എയര്‍ ഏഷ്യ വിട്ടേക്കും.

Business, Featured

മുംബൈ : എയര്‍ ഏഷ്യ ഇന്ത്യയുടെ സി ഇ ഒ യായ മിട്ടു ചാന്ദില്യ മാര്‍ച്ചില്‍  കമ്പനി വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. എയര്‍ ഏഷ്യ തലവന്‍ ടോണി ഫെര്‍ണാണ്ടസ് മുന്‍കൈയെടുത്തു നിയമിച്ചതായിരുന്നു മിട്ടുവിനെ.

കമ്പനിയുടെ ഇന്‍ഷുറന്‍സ് വിഭാഗം തലവനായ അമര്‍ എബ്രോളിനെ ആയിരിക്കും മിട്ടു ചാന്ദില്യക്കു പകരം നിയമിക്കുകയെന്നറിയുന്നു. ഈ മാസം ഒടുവില്‍ ചേരാനിരിക്കുന്ന കമ്പനിയുടെ മീറ്റിംഗില്‍ ആയിരിക്കും ഇതു സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുക. പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും മീറ്റിംഗില്‍ തെരെഞ്ഞെടുത്തെക്കും.

ഇന്ത്യയില്‍ പ്രവര്‍ത്തനാരംഭിച്ച് രണ്ടു വര്‍ഷത്തിനിടെ എയര്‍ ഏഷ്യക്ക് പത്തോളം ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കേണ്ടി വന്നിട്ടുണ്ട്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിജയ്‌ ഗോപാലന്‍,കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഗൌരവ് റാത്തോര്‍ തുടങ്ങിയവര്‍ അതില്‍പെടുന്നു.

ഏകദേശം 30 മില്യണ്‍ ഡോളര്‍ (നിലവിലെ വിനിമയ നിരക്കനുസരിച്ച്  200 കോടി രൂപ) നിക്ഷേപത്തില്‍ ആരംഭിച്ചതാണ് എയര്‍ ഏഷ്യ. ടാറ്റയുടെ മറ്റ് എയര്‍ലൈന്‍ സംരഭാങ്ങളായ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, വിസ്താര എന്നിവയ്ക്കായി ചെലവഴിച്ചതിന്റെ  മൂന്നിലൊന്ന് മാത്രമേ വരുകയുള്ളിത്ആറു വിമാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന എയര്‍ ഏഷ്യക്ക്ഇതുവരെ ലഭിച്ചത് രണ്ട് ശതമാനം വിപണി വിഹിതം മാത്രം ആകും.