മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക്: പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദ്ദേശം

Featured, News

കുമളി :  മുല്ല പ്പെരിയാര്‍  ഡാമിന്റെ  വൃഷ്ടി  പ്രദേശത്തു  കനത്ത മഴ  തുടരുന്നതിനാല്‍  അണക്കെട്ടിലെ  ജലനിരപ്പ്‌ 142 അടിയിലേക്ക്  ഉയരുന്നു . ഇപ്പോള്‍  141.7 അടി  പിന്നിട്ടു . അതെ  സമയം  ഇടുക്കി  അണക്കെട്ടിലേക്ക്  ജലം  തുറന്നു  വിട്ടാല്‍  സ്വീകരിക്കേണ്ട  മുന്‍കരുതലുകള്‍  ജില്ലാ  ഭരണ  കൂടം  എടുത്തിട്ടുണ്ട് . തമിഴ്നാട്‌  മുല്ലപെരിയാറില്‍ നിന്നും   കൊണ്ട് പോകുന്ന  ജലത്തിന്റെ  അളവ് സെക്കന്റില്‍    511    ഘന അടിയില്‍  നിന്നും 1400    ഘന  അടിയായി  വര്‍ധിപ്പിച്ചു .  ഇറച്ചി  പാലം  വഴിയും , പെന്‍സ്റ്റോക്ക്  പൈപ്പ്  വഴിയുമാണ്‌  ജലം  കൊണ്ടുപോകുന്നത് . ഇതിനിടയില്‍  ദുരന്ത  നിവാരണ  ചുമതല യുള്ള ഡ പ്യുട്ടി കളക്ടര്‍ രാജനെ  മൂന്നാറിലേക്ക്  സ്ഥലം  മാറ്റിയതില്‍  പ്രധിഷേധം ഉയര്‍ന്നു . പകരം എത്തേണ്ട ആള്‍  പാലക്കാട്  നിന്നും  എത്തിയിട്ടില്ല . അടിയന്തിര  സാഹചര്യം  കണക്കാക്കി  വകുപ്പിലെ  ജീവനക്കാര്‍ക്ക്  അടിയന്തിര  അവധി പോലും  നിഷേധിക്കുന്ന  സമയത്ത് നടത്തിയ  സ്ഥലം  മാറ്റ ത്തില്‍  ജീവനക്കാര്‍  അമര്‍ഷത്തില്‍  ആണ് . സ്ഥലം  മാറ്റത്തില്‍  പ്രധിഷേധിച്ച്  രാജന്‍  അവധിയില്‍  പ്രവേശിച്ചു .

mulla peryar1