മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം ,ഒന്നാം റാങ്ക് മുഹമ്മദ്‌ മുന്‍വറിന്

Exam Results, Featured

മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം,ഒന്നാം റാങ്ക് മുഹമ്മദ്‌ മുന്‍വറിന്

തിരുവനന്തപുരം∙ മെഡിക്കൽ, എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷാഫലം പുറത്തുവന്നു. മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയിൽ 1,04,787 പേർ യോഗ്യതനേടി(Muhammad get first rank medical entrance exam). ഒന്നാം റാങ്കിന് കണ്ണൂരിലെ മുഹമ്മദ് മുനവർ വി. വി അർഹനായി.രണ്ടാം റാങ്ക് – ലക്ഷൺ ദേവ് ബി (ചെന്നൈ), മൂന്ന് – ബെൻസൺ ജെയ്ക്ക് എൽദോ (എറണാകുളം). ആദ്യ പത്ത് റാങ്കുകളിൽ ഏഴും ആൺകുട്ടികൾ നേടി. നാലാം റാങ്ക് – റമീസാ ജഹാം എം.സി. (മലപ്പുറം), അഞ്ച് – കെവിൻ ജോയ്  (തൃശൂർ), ആറ് – അജയ് എസ്.നായർ (എറണാകുളം), ഏഴ് – ആസിഫ് അവാൻ കെ. (മലപ്പുറം) എട്ട്– ഹരികൃഷ്ണൻ കെ. (കോഴിക്കോട്), ഒൻപത് – അലീന അഗസ്റ്റിൻ (കോട്ടയം), പത്ത് – നിഹല എ. (മലപ്പുറം).

എസ്‌സി വിഭാഗത്തിൽ ഒന്നാം റാങ്കിന് തിരുവനന്തപുരം സ്വദേശിയായ ബിബിൻ ജി. രാജ് അർഹനായി. രണ്ടാം റാങ്ക് തൃശൂർ സ്വദേശിയായ അരവിന്ദ് രാജനാണ്. എസ്ടി വിഭാഗത്തിൽ ഒന്നാം റാങ്ക് വേരിഫിക്കേഷനായി മാറ്റിവച്ചിരിക്കുകയാണ്. കാസർകോട് നിന്നുള്ള മേഘ്ന വി രണ്ടാം റാങ്ക് നേടി.

എഞ്ചിനിയറിങ് എൻട്രൻസ് ഫലവും പ്രസിദ്ധീകരിച്ചു. ഇതിനൊപ്പം പ്ലസ് ടുവിലെ മാർക്കും ചേർത്തേ പ്രവേശനം നടത്താനാകുകയുള്ളു(Muhammad get first rank medical entrance exam).പ്രവേശന പരീക്ഷയുടെ ചുമതലയുള്ള വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, മെഡിക്കൽ, ഡെന്റൽ കോളജുകളുടെ ചുമതലയുള്ള ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു റാങ്കും മറ്റും വിവരങ്ങളും കൈമാറിയാണു പ്രകാശനം നടത്തിയത്. ഏപ്രിൽ 27, 28 തീയതികളിലാണു പരീക്ഷ നടന്നത്. ഫലം വെബ്സൈറ്റിൽ ലഭിക്കും: www.cee.kerala.gov.in .