മെസ്സിയ്ക്ക് പിഴച്ചു : കോപ്പ അമേരിക്ക ചിലെ നേടി

Featured, Sports

ഇൗസ്റ്റ് റൂതര്‍ഫോഡ്: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ ലയണല്‍ മെസ്സിയുടെ ആന്റി ക്ലൈമാക്‌സ്. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മിശിഹയുടെ കണ്ണീര്‍ വീണ ഗ്രൗണ്ടില്‍ ചരിത്രം വീണ്ടും ചിലിക്കൊപ്പം. മെസ്സി പെനാല്‍റ്റി ഷൂട്ടൗട്ട് പാഴാക്കിയ ഫൈനലില്‍ അര്‍ജന്റീനയെ 4-2 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് ചിലി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം ചൂടിയത്(copa america  final chile winner ).

 ഷൂട്ടൗട്ടില്‍ മെസ്സിക്ക് പുറമെ ബിഗ്ലിയയുമാണ് അര്‍ജന്റീനയുടെ കിക്ക് പാഴാക്കിയത്. മഷരാനോയും അഗ്യുറോയും ലക്ഷ്യം കണ്ടു. ചിലിക്കുവേണ്ടി ആദ്യ കിക്കെടുത്ത വിദാലിന്റെ ഷോട്ട് അര്‍ജന്റൈന്‍ ഗോളി റൊമേരൊ തടഞ്ഞെങ്കിലും പിന്നീട് കിക്കെടുത്ത കാസ്റ്റിലോ, അരാന്‍ഗ്യുസ്, ബ്യൂസിഞ്ഞ്യോര്‍, സില്‍വ എന്നിവരുടെ ഷോട്ടുകള്‍ കൃത്യം വലയിലായി.

ഒന്നാം പകുതിയില്‍ തന്നെ രണ്ടു പേര്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ഇരു ടീമുകളും പത്തു പേരെയും വച്ചാണ് 120 മിനിറ്റ് നീണ്ട കളി അവസാനിപ്പിച്ചത്. 28-ാം മിനിറ്റില്‍ രണ്ടാം മഞ്ഞ കണ്ട ചിലിയുടെ ഡിയാസാണ് ആദ്യം (copa america  final chile winner )പുറത്തുപോയത്. 43-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ വിങ് ബാക്ക്‌രമാര്‍ക്കസ് റോഹോയുടെ ചുവപ്പ് കാര്‍ഡ് കണ്ടു.

copa chile winner.jpg 1 copa chile winner.jpg 2

പന്ത് കൂടുതല്‍ കാലില്‍ വച്ചത് ചിലിയായിരുന്നെങ്കിലും ഗോളവസരം കൂടുതല്‍ കിട്ടിയത് അര്‍ജന്റീനയ്ക്കായിരുന്നു. രണ്ട് സുവര്‍ണാവസരങ്ങളാണ് അവര്‍ പാഴാക്കിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെയാണ് ഹിഗ്വായ്‌നും അഗ്യുറോയും കിക്കുകള്‍ പാഴാക്കിയത്. ഒരിക്കല്‍ അമാനുഷികമായ സേവ് നടത്തിയ ഗോളി ബ്രാവോയും ചിലിയുടെ രക്ഷയ്‌ക്കെത്തി.

കഴിഞ്ഞ തവണ 4-1 എന്ന സ്‌കോറിലാണ് അവര്‍ ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ മറികടന്നത്. കോപ്പ ഫൈനലില്‍ ഇത് അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം ഫൈനല്‍ തോല്‍വിയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അര്‍ജന്റീന തുടര്‍ച്ചയായി തോല്‍ക്കുന്ന മൂന്നാമത്തെ ഫൈനലാണിത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനിയോടും കഴിഞ്ഞ തവണ കോപ്പ ഫൈനലില്‍ ചിലിയോടും ഇക്കുറി അതിന്റെ (copa america  final chile winner )തനിയാവര്‍ത്തനവും. 1993ലാണ് അര്‍ജന്റീന അവസാനമായി ഒരു കിരീടം സ്വന്തമാക്കിയത്.