മോട്ടോ ജി3 യുടെ വില കുറച്ചു

News, Tech, Videos

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ളവം സൃഷ്‌ടിച്ച മൊബൈല്‍ മോട്ടോ ജി ഫോണിന്‍റെ വില കുറച്ചു.മൊബൈല്‍ പ്രേമികളുടെ മനം കവരുന്ന നീക്കവുമായി മോട്ടോ ജി വീണ്ടും എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം  ഏറ്റവും ജനപ്രീതി നേടിയ മോട്ടോ ജി  8 ജിബിയുടെ പഴയ വിലയായ 11999 ല്‍ നിന്നും 9999 രൂപയായും  16 ജിബിയുടെ വില 12999 ല്‍ നിന്നും 10999 ആയും മോട്ടോ ടര്‍ബോ ജി എഡിഷന്‍റെ 14499 രൂപയില്‍ നിന്നും 12499 ആയി ആണ് കുറച്ചത്.പുതുക്കിയ വിലക്ക് ഫ്ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാവുന്നത് ആണ്.

moto-g-3rd-gen-black

.മോട്ടോറോളയുടെ മൊബൈല്‍ വിപണിയിലേക്കുള്ള തിരിച്ചു വരവിനു ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയ പ്രതികരണത്തിന്‍റെ  നന്ദി സൂചകം ആയി ലോകത്ത്  ആദ്യം ആയി ഇന്ത്യന്‍ വിപണിയില്‍ മോട്ടോ ജി മൂന്നാം തലമുറയിലുള്ള ഫോണുകള്‍ ഇറക്കിയത്.

ഡുവല്‍ സിമ്മും 4ജി LTE സൗകര്യം ഉള്ള ഫോണിന്‍റെ സ്ക്രീനിനു 5 ഇഞ്ച്‌ വലിപ്പം ആണുള്ളത്.720X1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള മോട്ടോ ജി തേഡ് ജെന്നിലുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3 കൊണ്ടുനിര്‍മിച്ച സ്‌ക്രീനാണിത്. 1.4 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം  എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശദാംശങ്ങള്‍.

കാഴ്ചയില്‍ കാര്യമായ വ്യത്യാസമില്ലെങ്കിലും മോട്ടോ ജി 2 വില്‍ നിന്നും മികവിലേക്കുള്ള കുതിച്ചു ചാട്ടമാണ് മോട്ടോ ജി 3 യിലൂടെ മോട്ടറോള നടത്തിയിരിക്കുന്നത്. വാട്ടര്‍പ്രൂഫ് മികവാണ് പ്രധാനമായ സവിശേഷത. മൂന്നടി താഴ്ചയുള്ള വെള്ളത്തില്‍ അരമണിക്കൂര്‍ നേരം മുങ്ങിക്കിടന്നാലും പുതിയ മോട്ടോ ജിക്ക് തകരാറ് സംഭവിക്കില്ലെന്ന് കമ്പനി ഉറപ്പു തരുന്നു. ബാക്ക് കവര്‍ കൃത്യമായി ഉറപ്പിച്ചിരിക്കണമെന്നൊരു നിബന്ധന മാത്രം. ഇനി ഫോണ്‍ വെള്ളത്തില്‍ വീണു എന്ന ആകുലത വേണ്ട എന്നു ചുരുക്കം!വെള്ളം കയറാത്ത തരത്തിലുള്ള ഐ.പി.എക്‌സ് 7 വാട്ടര്‍ റെസിസ്റ്റന്‍സ് സംവിധാനമുള്ള ഫോണാണിത്. moto-g-3

ആന്‍ഡ്രോയ്ഡ് 5.1.1. ലോലിപോപ്പ് നിയര്‍ സ്റ്റോക്ക് വെര്‍ഷനിലാണ് മോട്ടോ ജി തേഡ് ജെന്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകള്‍ ആദ്യം ലഭിക്കും എന്നതാണ് നിയര്‍ സ്‌റ്റോക്ക് വെര്‍ഷന്റെ ഗുണം. ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ   അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്.
മോട്ടോ ജി യുടെ വെള്ളത്തില്‍ നനയുന്ന വീഡിയൊ കാണാം.https://www.youtube.com/watch?v=2ik-oQdtuXI