യൂറോ കപ്പ്‌ : ജര്‍മനി പോളണ്ട് മത്സരം ഗോള്‍ രഹിത സമനിലയില്‍

Featured, Sports

സെന്റ് ഡെനിസ്: യൂറോ 2016 ലെ ആദ്യ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച് ജര്‍മനി പോളണ്ട് മത്സരം. ഗ്രൂപ്പ് സിയിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരു ശക്തികള്‍ക്കും ഒരു ഗോള്‍ പോലും അടിക്കാനായില്ല. മത്സരം സമനിലയില്‍ ഒതുങ്ങിയതോടെ അടുത്ത മത്സരം ഇരു ടീമിനും നിര്‍ണായകമാവും.

ജര്‍മന്‍ നിരയില്‍ മെസൂദ് ഓസിലും തോമസ് മുള്ളറും പലതവണ മുന്നേറ്റം നടത്തിയെങ്കിലും പോളണ്ട് പ്രതിരോധത്തില്‍ തട്ടി വിഫലമായി. ബോള്‍ പൊസിഷനില്‍ ജര്‍മനി മുന്നിട്ട് നിന്നെങ്കിലും പോളണ്ട് കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. സൂപ്പര്‍താരം റോബേര്‍ട്ട്‌ ലെവന്‍ഡോസ്‌കിയുടെ നേതൃത്വത്തില്‍  ഒറ്റപ്പെട്ട ആക്രമണം നടത്തി മൂന്നു തവണ ചാമ്പ്യന്‍മാരയ ജര്‍മനിയെ പോളണ്ടും വിറപ്പിച്ച് നിര്‍ത്തിയെങ്കലും ഗോളിലെത്തിയില്ല.

Germany vs poland.jpg 1 Germany vs poland.jpg 2

46-ാം മിനിറ്റില്‍ പോളണ്ട് താരം മിലികിന് ക്രോസ് ചെയത് കിട്ടിയ ഹെഡ്ഡറിനുള്ള അവസരം നഷ്ടമായത്  ചെറിയ വ്യത്യാസത്തിലായിരുന്നു.

ജര്‍മനി 1-3-2-4 എന്ന രീതിയിലും പോളണ്ട് 2-2-2-4 എന്ന പൊസിഷനിലുമാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തല്‍  പോളണ്ട് വടക്കന്‍ അയര്‍ലന്‍ഡിനേയും ജര്‍മ്മനി യുക്രൈനെയും പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് യുക്രൈനെ പരാജയപ്പെടുത്തിയത് അടുത്ത ഘട്ടത്തിലേക്കുള്ള അടുത്ത മത്സരങ്ങള്‍ക്ക് വാശിയേറുമെന്നുറപ്പ്.