യൂറോ കപ്പ്‌ : ഷൂട്ടൗട്ടില്‍ പോളണ്ടിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ സെമിയിലേക്ക്

Featured, Sports

പാരീസ്‌: ആദ്യറൗണ്ടില്‍ തുണച്ച ഭാഗ്യം കരുതലോടെ കൂട്ടത്തില്‍ നിന്നതിനെ തുടര്‍ന്ന്‌ ലോകഫുട്‌ബോളര്‍ ക്രിസ്‌ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സെമിയില്‍. യൂറോയില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ പോളണ്ടിനെയാണ്‌ പോര്‍ച്ചുഗല്‍ മറിച്ചത്‌(euro cup Portugal wins). സാധാരണ സമയത്തും അധികസമയത്തും ഇരുടീമും തുല്യത പാലിച്ചതിനെ തുടര്‍ന്ന്‌ പെനാല്‍റ്റിയില്‍ 5-3 ന്‌ പോര്‍ചുഗല്‍ ജയിക്കുകയായിരുന്നു.

രണ്ടാം മിനിറ്റില്‍ സൂപ്പര്‍താരം ലാവന്‍ഡോവ്‌സ്ക്കി പോളണ്ടിനെ മുന്നിലെത്തിച്ചെങ്കിലും 33 ാം മിനിറ്റില്‍ ജൂനിയര്‍ റെനേറ്റോ സാഞ്ചസിലൂടെ ഗോള്‍ മടക്കിയ പോര്‍ച്ചുഗല്‍ ഷൂട്ടൗട്ടില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. പോര്‍ച്ചുഗലിന്റെ അഞ്ചു പേരും സ്‌കോര്‍ ചെയ്‌തപ്പോള്‍ യാക്കൂബ്‌ ബ്‌ളാസികോവ്‌സ്കിയുടെ കിക്ക്‌ പോര്‍ച്ചുഗല്‍ ഗോളി റൂയി പാട്രീഷ്യോ തട്ടിക്കളഞ്ഞു. അവസാന കിക്ക്‌ വലയിലെത്തിച്ച്‌ പോര്‍ച്ചുഗലിനെ അവരുടെ (euro cup Portugal wins)ഭാഗ്യതാരം റിക്കാര്‍ഡോ കരിസ്‌മ സെമിയിലേക്ക്‌ നയിക്കുകയും ചെയ്‌തു.

portugal vs poland portugal vs poland 1

പോര്‍ച്ചുഗലിനായി നാനി, മൗട്ടീഞ്ഞോ, റൊണാള്‍ഡോ, 18 കാരന്‍ സാഞ്ചസ്‌ എന്നിവര്‍ ഷൂട്ടൗട്ടില്‍ സ്‌കോര്‍ ചെയ്‌തപ്പോള്‍ മറുവശത്ത്‌ ലെവന്‍ഡോവ്‌സ്കി, മിലിക്‌, ഗ്‌ളിക്ക്‌ എന്നിവര്‍ക്കാണ്‌ സ്‌കോര്‍ ചെയ്യാനായത്‌. റൊണാള്‍ഡോയും നാനിയും പെപ്പെയും ലാവന്‍ഡോവ്‌സ്കിയുമെല്ലാം കളിച്ച മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ചത്‌ ഇരു ടീമുകളുടേയും ഗോള്‍ കീപ്പര്‍മാരായിരുന്നു(euro cup Portugal wins). ആക്രമണത്തിലും പ്രതിരോധത്തിലും തുല്യം തുല്യം നിന്ന ടീമുകളില്‍ ഏക വ്യത്യാസം പോര്‍ച്ചുഗല്‍ താരം 18 കാരന്‍ റെനേറ്റോ സാഞ്ചസായിരുന്നു. ലൂയിഫിഗോയുടെ കാലത്ത്‌ ക്രിസ്‌ത്യാനോ കളിച്ചിരുന്നതിനെയാണ്‌ ഈ ചെറുപ്പക്കാരന്‍ ഓര്‍മ്മിപ്പിച്ചത്‌. പതിവിന്‌ വ്യത്യസ്‌തമായി ആദ്യ ഇലവണില്‍ താരം കളിച്ചു.