rajasthan and pachimabangal votting is now

രാജസ്ഥാനിലും പശ്ചിമബംഗാളിലും ഉപതെരഞ്ഞെടുപ്പ്

Featured, International

രാജസ്ഥാനിലും പശ്ചിമബംഗാളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്നടക്കും. രാജസ്ഥാനിലെ ആല്‍വാര്‍, അജ്മീര്‍ ലോക്സഭ സീറ്റുകളിലേക്കും മണ്ഡല്‍ഗഢ് നിയമസഭ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിലെ ഇലുബേരിയ ലോക്സഭ മണ്ഡലത്തിലും നൌപാര നിയമസഭ മണ്ഡലത്തിലും ജനം വിധിയെഴുതും. ഫെബ്രുവരി 1നാണ്  വോട്ടെണ്ണല്‍.

രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കൂടിയാണ് ആല്‍വാര്‍, അജ്മീര്‍ ലോക്സഭ സീറ്റുകളിലേക്കും മണ്ഡല്‍ഗഢ് നിയമസഭ സീറ്റിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടം തന്നെയാണ് പ്രചാരണ രംഗത്ത് കാഴ്ചവച്ചിട്ടുള്ളത്. സംസ്ഥാനത്ത് വസുന്ധര സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാണ്. ഗോരക്ഷയുടെ പേരിലും അല്ലാതെയും നടന്ന ആള്‍ക്കൂട്ടകൊലകള്‍ ന്യൂനപക്ഷത്തെ ബിജെപിക്ക് എതിരാക്കി. പത്മാവത് സിനിമക്കെതിരായി ഉയര്‍ന്ന രജ്പുത് പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യവുമുണ്ട്. ഇവയെല്ലാം വോട്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ജാട്ട് വോട്ടിലാണ് ബിജെപി പ്രതീക്ഷ.

പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ടിഎംസി ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സിറ്റിങ് എംപിയുടെയും എംഎല്‍എയുടെയും മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയത്. ഇലുബേരിയ ലോക്സഭാ മണ്ഡലം ടിഎംസിക്ക് സ്വാധീനമുള്ള മേഖലയാണ്.