രാജസ്ഥാനില്‍ യുദ്ധ വിമാനം തകര്‍ന്നു വീണു

Featured, News

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണു. ഇവിടുത്തെ ഒരു കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോധ്പൂരിലെ വ്യോമകേന്ദ്രത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്ന് വീണത്(MiG 27 fighter jet crashes jodhpur). സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

MIG 1 MIG 2

ഇന്ന് രാവിലെ സാധാരണ പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റഷ്യയില്‍ നിന്നും 1960-70 കാലഘട്ടങ്ങളില്‍ വാങ്ങിയവയാണ് മിഗ് 27 വിഭാഗത്തില്‍പ്പെടുന്ന യുദ്ധവിമാനങ്ങള്‍(MiG 27 fighter jet crashes jodhpur). മിഗ് 27 വിമാനങ്ങളുടെ സേവനം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് വ്യോമസേന.