റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ 182 ഒഴിവുകള്‍

Featured, Jobs

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഓഫീസര്‍ ഗ്രേഡ്‌ ബി (ജനറല്‍) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഓണ്‍ലൈനില്‍(RBI recruitment 2016).

അവസാന തീയതി ഓഗസ്‌റ്റ് ഒന്‍പത്‌.

1. ഓഫീസേഴ്‌സ് ഇന്‍ ഗ്രേഡ് ബി (ജനറല്‍) ഡയറക്ട് റിക്രൂട്ട്‌മെന്റ് (ഡിആര്‍) – 163 ഒഴിവുകള്‍  (ജനറല്‍- 77, എസ്‌.സി- 26, എസ്‌.ടി – 8, ഒ.ബി.സി. – 52)

അംഗപരിമിതര്‍ക്ക്‌ ആറ്‌ ഒഴിവുകളില്‍ സംവരണം.

ശമ്പളം : 35150 – 62400 രൂപ

യോഗ്യത : കുറഞ്ഞത്‌ 60% മാര്‍ക്കോടെ ഒന്നാം ക്ലാസ്‌ ബിരുദം തത്തുല്യം. പന്ത്രണ്ട്‌, പത്ത്‌ ക്ലാസുകളിലും 60% മാര്‍ക്ക്‌ നേടിയവരാകണം. പട്ടികവിഭാഗത്തിനും വികലാംഗര്‍ക്കും 50% മാര്‍ക്ക്‌ മതി(RBI recruitment 2016).

പ്രായം : 21- 30 വയസ്‌. (1986 ജൂലൈ രണ്ടിനും 1995 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ ഒഴിവുകളില്‍ ഒ.ബി.സി.ക്ക്‌ മൂന്നും പട്ടികവിഭാഗത്തിന്‌ അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ്‌.

1. ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി / ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച് – 11

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഇക്കണോമിക്‌സില്‍ പിജി.

2. ഓഫീസര്‍ ഇന്‍ ഗ്രേഡ് ബി / സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് – എട്ട്

യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമറ്റിക്കല്‍ ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ്  ഇന്‍ഫര്‍മാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജി. അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്…മാത്തമാറ്റിക്‌സ്/എം.സ്റ്റാറ്റ്.

2016 ജൂലൈ ഒന്ന്‌ അടിസ്‌ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.
എഴുത്തുപരീക്ഷ (രണ്ടുഘട്ടം), ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്‌. എഴുത്തുപരീക്ഷയ്‌ക്ക് ഒബ്‌ജക്‌ടീവ്‌ (ഓണ്‍ലൈന്‍), ഡിസ്‌ക്രിപ്‌റ്റീവ്‌ മാതൃകയിലാണ്‌ ചോദ്യങ്ങള്‍.

പ്രിലിമിനറി പരീക്ഷ സെപ്‌റ്റംബര്‍ നാലിനു നടക്കും. ജനറല്‍ അവയര്‍നെസ്‌, ഇംഗ്ലീഷ്‌ ലാങ്വേജ്‌, ക്വാണ്ടിറ്റേറ്റീവ്‌ ആപ്‌റ്റിറ്റ്യൂഡ്‌, റീസണിങ്‌ വിഭാഗങ്ങളില്‍ നിന്ന്‌ ചോദ്യങ്ങളുണ്ടാകും. പരീക്ഷ രണ്ടു മണിക്കൂര്‍(RBI recruitment 2016).
കണ്ണൂര്‍, കാസര്‍ഗോഡ്‌, കൊച്ചി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്‌, മലപ്പുറം, തൃശൂര്‍, പാലക്കാട്‌, തിരുവനന്തപുരം, കൊല്ലം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രമുണ്ട്‌. ആദ്യഘട്ട പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക്‌ സെപ്‌റ്റംബര്‍ 19-ന്‌ ഒബ്‌ജക്‌ടീവ്‌ ആന്‍ഡ്‌ ഡിസ്‌ക്രിപ്‌റ്റീവ്‌ പരീക്ഷ നടത്തും. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്‌. അപേക്ഷാഫീസ്‌ : ജനറല്‍, ഒ.ബി.സി. വിഭാഗത്തിന്‌ 850 രൂപ. പട്ടികവിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക്‌ 100 രൂപ.

http://www.rbi.org.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്‌.