റെയില്‍വേ ബജറ്റ് നിര്‍ത്തലാക്കണം : നീതി ആയോഗ്

Featured, News

റെയില്‍വേ ബജറ്റ് നിര്‍ത്തലാക്കണം : നീതി ആയോഗ് Railway

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഇന്ത്യന്‍ ഭരണതലത്തില്‍ നടത്തി വരുന്ന റെയില്‍വേ ബജറ്റ് നിര്‍ത്തലാക്കാന്‍ നീതി ആയോഗ് ശുപാര്‍ശ നല്‍കി. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ദേശീയ ആസൂത്രണ കമ്മീഷന് പകരം നിലവില്‍ വന്ന സമിതിയാണ് നീതി ആയോഗ്. No more Rail Budget Niti Ayog
നീതി ആയോഗിലെ അംഗമായ ബിബേക് ദെബ്രോയിയാണ് റെയില്‍വേ ബജറ്റ് നിര്‍ത്തലാക്കാമെന്ന ശുപാര്‍ശ മുന്നോട്ട് വച്ചത്. പൊതു ബജറ്റിനൊപ്പം റെയില്‍വേ ബജറ്റും ചേര്‍ക്കാന്‍ പറ്റുമോ എന്ന സാധ്യതകളെ കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് നീതി ആയോഗിനെ ചുമതലപ്പെടുത്തിയിരുന്നു. റെയില്‍വേ സംവിധാനങ്ങള്‍ പുനര്‍ രൂപീകരിക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ മുന്‍പും ദെബ്രോയി മുന്നോട്ട് വച്ചിരുന്നു.No more Rail Budget Niti Ayog