റെയിൽവേ വികസനത്തിന് 1040 കോടി: മന്ത്രി സുരേഷ് പ്രഭു

Featured, News
കൊച്ചി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ സാമ്പത്തിക വർഷം 1040 കോടി രൂപ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 212ശതമാനം കൂടുതലാണിത്. Kerala  railway development thousand fourty  croresഎറണാകുളം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ ആരംഭിച്ച സൗജന്യ അത്യാഹിത മെഡിക്കൽ കെയർ സെന്റർ, വൈ ഫൈ സേവനങ്ങൾ, പണം നൽകി ഉപയോഗിക്കാവുന്ന എ. സി. കാത്തിരിപ്പ് മുറി, പുതിയ സസ്യാഹാര ഭക്ഷണമുറി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഏറ്റവും അവസാനമാണ്. എന്നാൽ കേന്ദ്ര സർക്കാർ കേരളത്തെ ഏറ്റവും ആദ്യത്തെ സംസ്ഥാനമായിട്ടാണ് കാണുന്നത്. കൊച്ചിക്ക് പുറമെ തൃശൂർ, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം Kerala  railway development thousand fourty  croresഎന്നീ സ്‌റ്റേഷനുകളിലും വൈ ഫൈ സംവിധാനം ലഭ്യമാക്കും. ഒറ്റ ആപ്പിലൂടെ റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന സംവിധാനമാണ് റെയിൽവേ ഏർപ്പെടുത്തുക. റെയിൽവേയുടെ പ്രവർത്തനത്തിൽ കൊണ്ട് വന്ന സുതാര്യതയാണ് ഈ സർക്കാറിന്റെ ഏറ്റവും വലിയ നേട്ടം. പ്രധാനപ്പെട്ട കരാറുകളെല്ലാം ഇ- ടെണ്ടർ വഴിയാക്കി. ഇപ്പോൾ ഒരു കരാറും റെയിൽവേ മന്ത്രി കാണുന്നില്ല. അതാത് റെയിൽവേ ജനറൽ മാനേജർമാരും റെയിൽവേ ബോർഡ് അംഗങ്ങളുമാണ് എല്ലാ കരാറുകളും കൈകാര്യം ചെയ്യുന്നത്.

     ചരക്ക് വണ്ടികൾക്ക് ടൈം ടേബിൾ ഏർപ്പെടുത്തിയതാണ് മറ്റൊരു നേട്ടം. Kerala  railway development thousand fourty  croresനേരത്തെ ചരക്ക് വണ്ടി സ്‌റ്റേഷൻ വിട്ടാൽ ലക്ഷ്യ സ്ഥാനത്ത് എപ്പോൾ എത്തുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഇപ്പോൾ കൃത്യമായി പറയാൻ സാധിക്കും.ഇതോടെ ചരക്ക് കടത്തിൽ നിന്നുള്ള വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
വൈദ്യതീകരിച്ച ഷൊർണൂർ- ചെറുവത്തൂർ പാതയുടെയും നിലമ്പൂർ റോഡ് റെയിൽവേ സ്‌റ്റേഷൻ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി നിർവഹിച്ചു.