റോക്ക്സ്റ്റാര്‍ ചിത്രത്തിന്‍റെ ഓഡിയോ പുറത്തിറക്കി

Music
 'േറാക് സ്റ്റാറി'ന്റെ ഓഡിയോ സിഡി പുറത്തിറക്കി
കൊച്ചി: വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘റോക് സ്റ്റാര്‍’എന്ന സിനിമയുടെ ഓഡിയോ സിഡി പുറത്തിറക്കി. ഗായകന്‍ പി. ജയചന്ദ്രന്‍ മന്ത്രി കെ. ബാബുവിന് നല്‍കിയാണ് സിഡി പ്രകാശനം ചെയ്തത്. നടന്‍ പൃഥ്വിരാജ് ഒരു ഗാനം പരിചയപ്പെടുത്തി. മാതൃഭൂമി മ്യൂസിക്‌സാണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്നത്. ചിത്രത്തിലെ നായകനും തൈക്കൂടം ബ്രിഡ്ജിലെ ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍, നായിക ഇവ പവിത്രന്‍, വി.കെ. പ്രകാശ്, നിര്‍മാതാവ് പി.കെ. രതീഷ്, അഭിനേതാക്കളായ പൂര്‍ണിമ ഭാഗ്യരാജ്, ടിനി ടോം, പി. ബാലചന്ദ്രന്‍, ജയപ്രകാശ് കുളൂര്‍, സംവിധായകരായ രഞ്ജിത്, കമല്‍, ലാല്‍ ജോസ്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.