ലിങ്കഡിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കാനൊരുങ്ങുന്നു

Business, Featured

ന്യൂയോര്‍ക്ക്: ടെക്‌നോളജി രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലിന് സോഫ്റ്റ് വെയര്‍ രംഗത്ത അതികായനായ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നു. ബിസിനസ്സ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്കഡിനെയാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്. 26.2 ബില്യണ്‍ ഡോളറിനാണ് ലിങ്കഡിനെ മൈക്രോസോഫ്റ്റ് വാങ്ങുന്നത്.ലിങ്കഡിന്‍ ഓഹരി ഒന്നിന് 196 ഡോളര്‍ പ്രകാരമാണ് ഏറ്റെടുക്കല്‍. ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും(Microsoft acquires LinkedIn).

ജെഫ് വെയ്‌നര്‍ ലിങ്കഡിന്‍ സിഇഒയായി തുടരും.ലിങ്കഡിന്‍ ബ്രാന്‍ഡിന്റെ ശൈലിയും സ്വാതന്ത്ര്യവും നിലനിര്‍ത്തുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി(Microsoft acquires LinkedIn ). 433 മില്യണ്‍ ഉപയോക്താക്കള്‍ ഉള്ള ലിങ്ക്ഡിന്‍ ഏറ്റവും വലിയ പ്രഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ്.

കൈമാറ്റത്തുക പണമായി തന്നെ നല്‍കിയാണ് മൈക്രോസോഫ്റ്റ് ലിങ്കഡിന്നിനെ സ്വന്തമാക്കുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ലിങ്കഡിന്‍, മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിവിറ്റി, ബിസിനസ് പ്രോസസ് യൂണിറ്റിന്റെ ഭാഗമാകും. ഇന്ത്യക്കാരനായ സത്യ നദല്ല (Microsoft acquires LinkedIn) മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.

ഇതോടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലും മറ്റും കൂടുതല്‍ ബിസിനസ് നേടാനാകും. ലിങ്കഡിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസം എന്നായിരുന്നു ലിങ്കഡിന്‍ സിഇഒ ജെഫ് വെയ്‌നര്‍ പ്രതികരിച്ചത്(Microsoft acquires LinkedIn ).