The world's oldest Prime Minister Mahathir will be here today

ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി മഹാതിര്‍ ഇന്ന്​ സ്​​ഥാനമേല്‍ക്കും

Featured, International

മലേഷ്യയില്‍ മഹാതിര്‍ മുഹമ്മദി​​െന്‍റ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക്​ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയം. 92 കാരനായ മഹാതിര്‍ മുഹമ്മദ്​ ലോകത്തെ ഏറ്റവും പ്രായം കൂടിയ തെരഞ്ഞെടുക്കപ്പെട്ട രാഷ്​ട്രത്തലവനായി മാറിയിരിക്കുകയാണ്​ ഇൗ വിജയത്തിലൂടെ.

പ്രധാനമന്ത്രി നജീബ്​ റസാക്കിനെതിരെ അപ്രതീക്ഷിത വിജയമാണ്​ മഹാതിര്‍ നേടിയത്​. 22 വര്‍ഷം മലേഷ്യ ഭരിച്ചിരുന്ന മഹാതിറി​​െന്‍റ തിരിച്ചു വരവ്​ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അഴിമതി നിറഞ്ഞ റസാക്ക്​ ഭരണത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ച്‌​ നിയമവ്യവസ്​ഥ പുനഃസ്​ഥാപിക്കുകയാണ്​ തങ്ങളുടെ പ്രധാന അജണ്ടയെന്ന്​ മഹാതിര്‍ പറഞ്ഞു. കോലാലംപൂരില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രി സ്​ഥാനം ഏറ്റെടുക്കും.