kastadi maranam sipiem pradheshika nethrithvathinethire shreejithinde sahodharan

വരാപ്പുഴ കസ്റ്റഡി മരണം: സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്‍റെ സഹോദരന്‍

Featured, Local

വരാപ്പുഴ കസ്റ്റഡി മരണക്കേസില് സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ സഹോദരന്. ആളുമാറി കസ്റ്റഡിയിലെടുത്ത് ശ്രീജിത്ത് ഇരയായി. സി പി എം നേതാക്കളിലേക്കും അന്വേഷണം എത്തണമെന്ന് ശ്രീജിത്തിന്റെ സഹോദരന് രഞ്ജിത്ത് പറഞ്ഞു. ആലുവ റൂറല് എസ് പി എ വി ജോര്ജിനെതിരെയും രഞ്ജിത്ത് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ മരണത്തിന് എ വി ജോര്ജ് ആണ് ഉത്തരവാദിയെന്നും രഞ്ജിത്ത് പറഞ്ഞു.

വരാപ്പുഴ കസ്റ്റഡിമരണക്കേസില് ആര്ടിഎഫ് ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്ന് അറസ്റ്റിലായ ജിതിന്‍ രാജിന്റെ ബന്ധുക്കള്‍. അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനെന്ന് ബന്ധുക്കള് ആരോപിച്ചു. ആര്ടിഎഫ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തയുടന് പൊലീസിന് കൈമാറുകയാണ് ചെയ്തതെന്നും ജിതിന്‍ രാജിന്റെ അമ്മാവന്‍ സിബി പറഞ്ഞു.

അതിനിടെ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് ആര്‍ ടി എഫ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പറവൂര്‍ മജിസ്ട്രേറ്റിനെ ഹൈക്കോടതി സ്ഥലം മാറ്റിയ സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍ മുന്‍സിഫ് കോടതയിലാണ് ഹാജരാക്കുക. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.

Click Here : – വരാപ്പുഴ കസ്റ്റഡി മരണം: സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്‍റെ സഹോദരന്‍