വര്‍ക്കലയിലെ കൊലയാളി നായ്ക്കളെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലിസിനെ ജനം ഉപരോധിച്ചു

Featured, News

വർക്കല:  തെരുവ്‌നായ്ക്കൂട്ടത്തിന്‍റെ  ആക്രമണത്തിൽ വയോധികൻ ക്രൂരമായി കൊല്ലപ്പെട്ട വർക്കല മുണ്ടയിൽ തെരുവുനായ്ക്കളെ പിടികൂടാനെത്തിയ ജോസ് മാവേലിയെയും ഉമാ പ്രേമനെയും അറസ്‌റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം നാട്ടുകാർ തടഞ്ഞു. അറസ്‌റ്റിനെ പ്രതിരോധിക്കാൻ വീട്ടമ്മമാരുൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ച് റോഡ് ഉപരോധിച്ചു. ജോസ് മാവേലിക്കും സംഘത്തിനും വലയം തീർത്തു. തെരുവുനായ് അക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ട വർക്കല മുണ്ടയിൽ പഴവിള ചരുവിൽ വീട്ടിൽ രാഘവന്‍റെ  (90) വീടിനടുത്തുള്ള പഴവിള അംഗൻവാടിയ്ക്ക് സമീപമാണ് നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചത്.can not arrest

varkala-dog-1

രാഘവൻ കൊല്ലപ്പെട്ട സ്ഥലത്തും പരിസരത്തുമുള്ള ആക്രമണകാരികളായ മുപ്പതോളം നായ്ക്കളെ ആലുവ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, ഗുരുവായൂർ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ ഡയറക്ടർ ഉമാ പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി കൊല്ലുന്നുവെന്ന വിവരം അറിഞ്ഞാണ് പൊലീസ് എത്തിയത്. ജോസ് മാവേലിയെയും സംഘത്തെയും അറസ്റ്റ് ചെയ്യാൻ വർക്കല സി.ഐ സജിമോന്റെ നേതൃത്വത്തിൽ പൊലീസ് ശ്രമം നടത്തി. എന്നാൽ, തെരുവ്‌നായ്ക്കളെ ഉന്മൂലനം ചെയ്യാൻ തയാറായി നാട്ടുകാരുടെ രക്ഷയ്‌ക്കെത്തിയ ജോസ് മാവേലിയെയും ഉമാപ്രേമനെയും അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നൂറുകണക്കിന് നാട്ടുകാർ അവർക്ക് വലയം തീർക്കുകയായിരുന്നു.can not arrest

കൊല്ലപ്പെട്ട രാഘവന്‍റെ  മക്കളായ സൂസമ്മ, ശോഭന, അമ്മിണി എന്നിവരും നാട്ടുകാരുടെ പ്രതിഷേധത്തിൽ പങ്കാളികളായി. വിവരമറിഞ്ഞ് വർക്കല നഗരസഭയിലെ ഭരണ, പ്രതിപക്ഷ കൗൺസിലർമാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്തെത്തി. തങ്ങളെ അറസ്റ്റ് ചെയ്തിട്ടില്ലാതെ ജോസ് മാവേലിയെയും സംഘത്തെയും അറസ്റ്റ് ചെയ്താൻ കഴിയില്ലെന്ന് പറഞ്ഞ് സംഘടിച്ച പ്രതിഷേധക്കാർ അറസ്റ്റിന് മുതിർന്നാൽ രാഘവന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
തെരുവുനായ നശീകരണ കാര്യത്തിൽ നഗരസഭ അനങ്ങാപ്പാറ നയം സ്വീകരിക്കുമ്പോഴാണ് ജോസ് മാവേലിയുടെ നേതൃത്വത്തിലെത്തിയ സന്നദ്ധ പ്രവർത്തകർ വർക്കലയിലും പരിസരത്തുമായി അലഞ്ഞുതിരിയുന്ന അക്രമണകാരികളായ 30 നായ്ക്കളെ പിടികൂടി കൊന്നത്.can not arrest

രാഘവന്‍റെ  വീട് സ്ഥിതിചെയ്യുന്ന മുണ്ടയിലും ഇന്നലെ രണ്ടുതവണ തെരുവ്‌നായ് ആക്രമണത്തിനിരയായ സുനിതയുടെ വീടിന് സമീപമുള്ള വാച്ചർമുക്കിലുമായിരുന്നു തെരുവുനായ്ക്കളെ പിടിച്ചത്. ഇന്നലെ രാവിലെ ആറരമണിയോടെയാണ് വീടിന്‍റെ  വരാന്തയിൽ ഉറക്കമെണീറ്റ് ഇരുന്ന രാഘവനെ കൂട്ടമായെത്തിയ തെരുവ്‌നായ്ക്കൾ കടിച്ചുകീറിയത്. മുഖത്തും തലയിലും കൈകാലുകളിലും ആഴത്തിൽ കടിയേറ്റ രാഘവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വൈകിട്ട് മൂന്നുമണിയോടെ മരിച്ചു.can not arrest

തെരുവ്   നായ്ക്കള്‍  കടിച്ച് കീറി  കൊലപ്പെടുത്തിയ  രാഘവന്‍റെ   ശരീരത്തില്‍  40 ഓളം  മുറിവുകള്‍  കണ്ടെത്തി .   തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുംമുമ്പാണ് മുറിവുകൾ തിട്ടപ്പെടുത്തിയത്. ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി ഇരുകൈകളിലും മുഖത്തും തലയിലും കാലുകളിലുമായി 25 പ്രധാന മുറിവുകളാണ് പൊലീസ് തിട്ടപ്പെടുത്തിയിരുന്നത്. എന്നാൽ, സൂക്ഷ്മമായതുൾപ്പെടെ എല്ലാ മുറിവുകളും ഉരവുകളും പൊലീസ് സർജൻ പോസ്‌റ്റുമോർട്ടത്തിൽ കണക്കാക്കിയിട്ടുണ്ട്. ഇരുകൈകളുടെയും പേശികൾ കടിച്ചുകീറിയ നായ്ക്കൂട്ടം മൂക്കും മുഖത്തിന്റെ ഒരുഭാഗവും പൂർണമായും കടിച്ചുകീറി.can not arrest

തലയോട്ടി പുറത്ത് കാണത്തക്ക വിധത്തിലാണ് തലയിലെ മുറിവുകൾ. ഇടതുകാൽവണ്ണ, വലതുകാൽ കുഴ എന്നിവിടങ്ങളിലും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. മുഖത്തും തലയ്ക്കും കൈകളിലുമേറ്റ ആഴത്തിലുള്ള മുറിവുകളും രക്തസ്രാവവുമാണ് രാഘവന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രാഘവന്റെ മൃതദേഹം ഉച്ചയോടെ പോസ്‌റ്റുമോർട്ടത്തിനുശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും വി.ജോയി എം. എൽ. എയുടെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി രാഘവന് അന്ത്യോേപചാരം അർപ്പിച്ചു.can not arrest