വാച്ചിന്‍റെ വലുപ്പത്തില്‍ , നായയെ തുരത്തുന്ന ഉപകരണവുമായി വിദ്യാര്‍ഥികള്‍

Featured, News

കാലടി : തെരുവ്  നായ്ക്കളെ  തുരത്താന്‍ ഡോഗ്  റിപ്പെല്ലെര്‍  എന്ന ഉപകരണം വികസിപ്പിച്ചു  കാലടി ആദി ശങ്കര  എഞ്ചിനീയറിംഗ്  കോളേജിലെ  വിദ്യര്‍ത്ഥികള്‍  ശ്രദ്ധേയരായി . എം ടെക്  പവര്‍  ഇലക്ട്രോണിക്സിലെ  ഒന്നാം   വര്‍ഷ   വിദ്യര്‍ത്ഥികളായ  ആശ്ന , ബൈജു , മാധവ ദാസ്‌, ഗോപിക  അഞ്ജലി  എന്നിവരാണ്‌  ഡോഗ്  റിപ്പെല്ലെര്‍ വികസിപ്പിച്ചെടുത്തത് . ചെറിയൊരു  വാച്ചിന്‍റെ  വലിപ്പമുള്ള  ഈ  ഉപകരണം  കൊണ്ട് നടക്കാനും  എളുപ്പമാണ് . നായകള്‍ അടുത്തെത്തുമ്പോള്‍ ഡോഗ് റിപ്പെല്ലെറി ന്‍റെ  സ്വിച്ചില്‍  വിരല്‍  അമര്‍ത്തിയാല്‍  അള്‍ട്രാ  സോണിക്  ശബ്ദ തരംഗങ്ങള്‍  അന്തരീക്ഷത്തില്‍  വ്യാപിക്കും .  നായയെ പ്പോലെയുള്ള  അപകട കാരിയായ  മൃഗങ്ങള്‍ക്ക്  മാത്രമാണ്  ഈ തരംഗങ്ങള്‍  അനുഭവമാകുകയുള്ളു  .dog repeller

ആക്രമിക്കാന്‍  വരുന്ന  നായകള്‍  ദൂരേക്ക്‌  ഓടി  പോകുമെന്ന്  വിദ്യര്‍ത്ഥികള്‍  പറയുന്നു . നിലവില്‍  ഇത്തരം  ഉപകരണങ്ങള്‍   മാര്‍ക്കറ്റില്‍  ലഭ്യമാണ് .  അതിന് വില  കൂടുതലാണത്രേ . എന്നാല്‍  ഇവര്‍  നിര്‍മിച്ചതിന്  500 രൂപ  മാത്രമെ  വില  വരികയുള്ളു . വാണിജ്യ പരമായി  നിര്‍മിക്കുമ്പോള്‍  ഇനിയും   വില  കുറയും . കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും   ഡോഗ്  റിപ്പെല്ലെര്‍  അനായാസം  കൈ കാര്യം  ചെയ്യാന്‍ കഴിയും . ഒരു  മണിക്കൂര്‍  ചാര്‍ജ്  ചെയ്താല്‍  രണ്ട്  ദിവസം  ഉപയോഗിക്കാം  . തങ്ങള്‍  വികസിപ്പിച്ചെടുത്ത  ഡോഗ്  റിപ്പെല്ലെറിനു  പാറ്റന്റ്റ്  നേടിയെടുക്കാനുള്ള  ശ്രമത്തിലാണ്  വിദ്യാര്‍ഥികള്‍ .എം ടെക്  പവര്‍  ഇലക്ട്രോണിക്സ്  തലവന്‍  ഡോ : എസ് ജി  ശരവണകുമാറിന്‍റെ   കീഴിലാണ്  വിദ്യാര്‍ഥികള്‍  പരീക്ഷണം  നടത്തിയത് .dog repeller