വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ:മോഹന്‍ലാല്‍

Movie

ഒരു താര ജാഡയുമില്ലാതെ ആരുമായും പെട്ടന്ന സൗഹൃദത്തിലാകുന്ന പ്രകൃതക്കാരനാണ് മോഹന്‍ലാല്‍. യുവ താരങ്ങളെന്നോ മുതിര്‍ന്ന താരങ്ങളെന്നോ അതിന് വേര്‍തിരിവില്ല. തമിഴ് നടനെന്നോ തെലുങ്ക് നടനെന്നോ ബോളിവുഡ് നടനോ എന്ന വേര്‍തിരിവും ഇല്ല. ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ… കഴിഞ്ഞ ദിവസം നടന്ന ഏഷ്യനെറ്റ് ഫിലിം പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിന് കൂട്ട് തമിഴ് നടന്‍ ചിയാന്‍ വിക്രമാരുന്നു. പരിപാടിയില്‍ വിക്രമിനൊപ്പം കളിചിരി തമാശ പറഞ്ഞ് മോഹന്‍ലാല്‍ ഇരിക്കുന്ന ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വയറലാകുകയും ചെയ്തു.