വി.എസ്.അച്യുതാനന്ദനോട് മുറി ഒഴിയണമെന്ന് സ്‌പീക്കറുടെ ഓഫീസ്

Featured, News

തിരുവനന്തപുരം: എം.എൽ.എ ഹോസ്‌റ്റലിൽ ഭരണപരിഷ്‌കാര കമ്മിഷന്‍റെ  ഓഫീസായി ഉപയോഗിക്കുന്ന മുറി ഒഴിയണമെന്ന് കമ്മിഷൻ അദ്ധ്യക്ഷനും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദനോട് സ്‌പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. കമ്മിഷന്‍റെ  പ്രവ‌ർത്തനങ്ങൾക്കായി ഐ.എം.ജിയിൽ ഓഫീസ് അനുവദിച്ചതിനെ തുടർന്നാണ് മുറി ഒഴിയാൻ സ്‌പീക്കർ ആവശ്യപ്പെട്ടത്. എന്നാൽ, ഐ.എം.ജിയിലെ ഓഫീസ് ഏറ്റെടുക്കാൻ വി.എസ് തയ്യാറായിട്ടില്ല. ഇതോടെ ഫലത്തിൽ കമ്മിഷന് ഓഫീസ് ഇല്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.room  quit
സെക്രട്ടേറിയറ്റിൽ ഓഫീസ് അനുവദിക്കണമെന്ന് വി.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഐ.എം.ജിയിൽ ഓഫീസ് അനുവദിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.