വെള്ളച്ചാട്ടത്തില്‍ വീണ് ദീപിക റിപ്പോര്‍ട്ടര്‍ മരിച്ചു .

Featured, News

കോഴിക്കോട്:  കോടഞ്ചേരിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ദീപിക കോഴിക്കോട് യൂണിറ്റിലെ റിപ്പോര്‍ട്ടറായ പി. ജിബിനാണ്(30) മരിച്ചത്. കോടഞ്ചേരി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കളോടൊപ്പമാണ് വെള്ളച്ചാട്ടം കാണാനായി ജിബിന്‍പുറപ്പെട്ടത്. അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ജിബിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൂഴിക്കല്‍ സ്വദേശിയാണ് ജിബിന്‍.