ഷവോമി റെഡ്മി 3എസ് ഇനി ഇന്ത്യയിലും ലഭ്യമാകും

Featured, Tech

ന്യൂഡല്‍ഹി : ചൈനീസ് കമ്പനിയായ ഷവോമി കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യയില്‍ റെഡ്മി നോട്ട് 3 എന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. മൂന്ന് മാസംകൊണ്ട് ആറുലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് നോട്ട് 3 ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ സ്വീകാര്യത നേടി.

റെഡ്മി നോട്ട് 3യ്ക്ക് ശേഷം റെഡ്മി 3എസ് എന്നൊരു സ്മാര്‍ട്‌ഫോണ്‍ രാജ്യത്തേക്ക് കൊണ്ടുവരികയാണ് ഷവോമിയിപ്പോള്‍. റെഡ്മി 3എസിന്റെ വില്പനോദ്ഘാടനം ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കും(xiaomi red mi 3s smartphone in india ).

3-xiaomi-redmi-note-3-241115

ഷവോമിയുടെ ജന്മനാടായ ചൈനയില്‍ കഴിഞ്ഞമാസമാണ് റെഡ്മി 3എസ് വില്പനയ്‌ക്കെത്തിയത്. തൊട്ടുമുമ്പ് കമ്പനി അവതരിപ്പിച്ച റെഡ്മി 3യുടെ പരിഷ്‌കരിച്ച പതിപ്പാണ് റെഡ്മി 3എസ്. റെഡ്മി 3 ഇതുവരെ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തിയിട്ടില്ല എന്നതാണ് രസകരമായ വസ്തുത. റെഡ്മി 3 എത്തും മുമ്പേ അതിന്റെ പരിഷ്‌കരിച്ച പതിപ്പുമായി ഷവോമി ഇന്ത്യയിലെത്തുന്നത് ഇവിടുത്തെ വമ്പന്‍ കച്ചവടസാധ്യത തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന്(xiaomi red mi 3s smartphone in india ) വ്യക്തം.

720X1280 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ അഞ്ചിഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള ഫോണാണ് റെഡ്മി 3എസ്. 1.1 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ 430 പ്രൊസസര്‍, അഡ്രിനോ 505 ജിപിയു, രണ്ട് ജിബി/മൂന്ന് ജിബി റാം, 16 ജിബി/32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ അധിഷ്ഠിതമായ എംഐയുഐ 7 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് സംവിധാനവും എല്‍ഇഡി ഫ്‌ളാഷുമുളള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കണക്‌വിറ്റിക്കായി 4ജി, വൈഫൈ, ജിപിആര്‍എസ്/എഡ്ജ്, ജിപിഎസ്/എജിപിഎസ്, ബ്ലൂടുത്ത്, ഗ്ലോനാസ്, മൈക്രോ-യുഎസ്ബി തുടങ്ങി എല്ലാ സംവിധാനങ്ങളും ഫോണിലുണ്ട്. 4100 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.

സ്വര്‍ണം, വെള്ളി, ചാരനിറങ്ങളിലെത്തുന്ന റെഡ്മി 3എസിന് ഇന്ത്യയില്‍ എത്ര വില നല്‍കേണ്ടിവരും എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല. റെഡ്മി 3യുടെ രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള വെര്‍ഷന് 7200 രൂപയും, മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുള്ള വെര്‍ഷന് 9,200 രൂപയുമായിരുന്നു ചൈനയിലെ വില. ഏതാണ്ട് അതിനടുത്ത വിലനിലവാരത്തില്‍ തന്നെയാകും പുതിയ ഫോണുകള്‍ ഇന്ത്യയിലും വില്‍ക്കുകയെന്ന് കരുതുന്നു(xiaomi red mi 3s smartphone in india ).

മോട്ടോ ജി4, ലെനോവോ കെ5 പ്ലസ്, സാംസങ് ഗാലക്‌സി ഓണ്‍5 പ്രോ, ഗാലക്‌സി ജെ5 (2016) എന്നീ ഫോണുകളോടാവും ഷവോമി റെഡ്മി 3എസിന് മത്സരിക്കേണ്ടിവരിക.