ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം വെറും ഒരു രൂപയ്ക്ക്

Featured, Tech

മുംബൈ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വെറും ഒരു രൂപയ്ക്ക് സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സുവര്‍ണ്ണാവസരം. വിപണി കീഴടക്കിയ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വമ്പന്‍ ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 20 മുതല്‍ 22വരെ രണ്ടു ദിവസമാണ് ഷവോമിയുടെ പ്രത്യേക ഓഫര്‍(xiaomi smartphone celebrating second anniversary). ഫ്ളാഷ് ഡീലിലൂടെ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.

ഷവോമിയുടെ പുതിയ ഓഫര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ഈ ഡീലില്‍ പങ്കെടുക്കാം. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന മത്സരത്തിലൂടെ ആദ്യ ദിനം xiomi mi 5, രണ്ടാം ദിനം xiomi redmi note 3, അവസാന ദിനം xiomi mi max എന്നിവ സ്വന്തമാക്കാം.

xiaomi

ഫ്ളാഷ് ഡീലിനു പുറമേ 10000mah പവര്‍ ബാങ്ക്, ഹെഡ്‌ഫോണ്‍ തുടങ്ങിയവയുടെ ലിമിറ്റഡ് സ്റ്റോക്കും കമ്പനി ഉപഭോക്താക്കള്‍ക്കായി വിപണിയിലിറക്കുന്നുണ്ട് (shavomi smartphone celebrating second anniversary). 1999 രൂപയുടെ ബ്ലൂടൂത്ത് സ്പീക്കര്‍ 700 രൂപയ്ക്ക് സ്വന്തമാക്കാനാവുന്ന ഓഫറും കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്.

2014ലാണി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ (xiaomi smartphone celebrating second anniversary)വിപണിയിലെത്തുന്നത്. മികച്ച സേവനവും ഫീച്ചറുകളും ആകര്‍ഷകമായ വിലയപം മുന്നോട്ടുവച്ച കമ്പനി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചൈനയുടെ ആപ്പിള്‍ എന്ന ഖ്യാതി സ്വന്തമാക്കി.