Allies rejected; US withdraws from Iran's nuclear program

സഖ്യകക്ഷികളുടെ അഭ്യര്‍ഥന തള്ളി; ഇറാന്‍ ആണവകരാറില്‍നിന്ന്​ അമേരിക്ക പിന്മാറി

Featured, International

യൂറോപ്യന്‍ യൂനിയന്‍ സഖ്യകക്ഷികളുടെ അവസാന ​അഭ്യര്‍ഥനകളും അവഗണിച്ച്‌​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ ഇറാനുമായുള്ള ആണവ ഇടപാടില്‍നിന്ന്​ പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഇറാനെതിരായ ഉപരോധം നിര്‍ത്തിവെച്ച നടപടി പുതുക്കില്ലെന്ന്​ ട്രംപ്​ വ്യക്തമാക്കി. ഇതോടെ, യു.എസ്​-ഇറാന്‍ ബന്ധം 2015ന്​ മുമ്ബുള്ള അവസ്​ഥയിലേക്ക്​ മാറി. ഇൗ പ്രഖ്യാപനത്തോടൊപ്പം, തെഹ്​റാനെതിരെ കൂടുതല്‍ കടുത്ത സാമ്ബത്തിക നടപടികളുണ്ടാകുമെന്നും യു.എസ്​ പ്രസിഡന്‍റ്​ പറഞ്ഞു. ഇറാന്‍ ഉപരോധത്തിലെ അയവ്​ യു.എസ്​ ചരിത്രത്തിലെ ഏറ്റവും മോശം ഇടപാടായാണ്​ ട്രംപ്​ കാണുന്നത്​. 2015ലാണ്​ ഇറാന്‍ ലോകശക്തികളായ യു.എസ്​, യു.കെ, ഫ്രാന്‍സ്​, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂനിയന്‍ എന്നിവരുമായി ‘സംയുക്ത സമഗ്ര കര്‍മപദ്ധതി’ പേരിലുള്ള കരാര്‍ ഒപ്പിടുന്നത്​. കരാറില്‍നിന്നുള്ള പിന്മാറ്റം മിഡില്‍ ഇൗസ്​റ്റിലെ പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുമെന്ന്​ ഇൗ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യു.എസ്​ മുന്‍ വിദേശകാര്യ സെക്രട്ടറി തോമസ്​ കണ്‍ട്രിമാന്‍ പറഞ്ഞു.

അതിനിടെ, യു.എസി​​​െന്‍റ ഏതു നീക്കത്തെയും നേരിടാന്‍ ഒരുക്കമാണെന്ന്​ ഇറാന്‍ പ്രസിഡന്‍റ്​ ഹസന്‍ റൂഹാനി ട്രംപി​​​െന്‍റ പ്രഖ്യാപനമുണ്ടാകുന്നതിന്​ മു​േമ്ബ ​പ്രതികരിച്ചു. ആണവകരാറില്‍നിന്ന്​ യു.എസ് പിന്മാറുകയാണെങ്കില്‍ ചില പ്രശ്നങ്ങള്‍ നേരിടാന്‍ തയാറായിരിക്കണമെന്ന് റൂഹാനി രാജ്യത്തെ ജനങ്ങളോട് ആഹ്വാനംചെയ്തു.തെഹ്റാനില്‍ നടന്ന പെട്രോളിയം കോണ്‍ഫറന്‍സിലാണ് ട്രംപി​​​െന്‍റ പേരെടുത്തു പറയാതെ, വരാനിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു റൂഹാനി മുന്നറിയിപ്പു നല്‍കിയത്. ”രണ്ടോ മൂന്നോ മാസത്തേക്കു നമുക്കു ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ, അതെല്ലാം കടന്നു നാം മുന്നോട്ടുപോകും. വിവിധ രാജ്യങ്ങളുമായി ക്രിയാത്മക ബന്ധമാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. അത് ഇനിയും തുടരും” -റൂഹാനി വ്യക്തമാക്കി. രാജ്യത്തിനുനേരെ ഉപരോധമുണ്ടായാലും ഇല്ലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുകയാണു വേണ്ടത്. അതു രാജ്യത്തി​​​െന്‍റ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും രാജ്യത്തോടുള്ള ടെലിവിഷന്‍ അഭിസംബോധനയില്‍ നേരത്തേ റൂഹാനി വ്യക്തമാക്കിയിരുന്നു.

ട്രംപി​​​െന്‍റ തീരുമാനം നേരിടുമെന്ന്​ ഇറാന്‍ വൈസ് പ്രസിഡന്‍റ്​ ഇഷാഖ് ജഹാംഗിരിയും വ്യക്തമാക്കി. യു.എസ് കരാറില്‍നിന്നു പിന്മാറിയാലും രാജ്യത്തി​​​െന്‍റ സമ്ബദ്‌വ്യവസ്ഥക്ക്​ ഒന്നും സംഭവിക്കില്ലെന്ന് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍ വാലിയോല്ലാ സെയ്ഫ് പറഞ്ഞു.2015ലെ കരാര്‍ അനുസരിച്ച്‌​ ആണവായുധങ്ങളുടെ ഉല്‍പാദനത്തിനാവശ്യമായ യുറേനിയം സമ്ബുഷ്​ടീകരണം അവസാനിപ്പിക്കുന്നതിനു പകരമായി ഇറാനെതിരായ സാമ്ബത്തിക ഉപരോധങ്ങള്‍ നീക്കുകയായിരുന്നു. എന്%