സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു,വിജയശതമാനം 96.21

Exam Results, Featured

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 96.21

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.  96.21 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 97.32 ആയിരുന്നു വിജയ ശതമാനം(Cbse exam result).ഈ വര്‍ഷം 14,99,122 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ബോര്‍ഡുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്‌കൂളുകള്‍ക്ക് എല്ലാ വിദ്യാര്‍ഥികളുടെയും ഫലം ഇ-മെയില്‍  വഴി ലഭിക്കും.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.cbse.nic.in

www.results.nic.in

www.cbseresults.nic .in

മുൻവർഷങ്ങളിലേതുപോലെ ഐവിആർഎസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. ഡൽഹി സ്വദേശികൾക്ക് 24300699, 28127030 എന്നീ നമ്പറുകൾ വഴിയും ഡൽഹിക്കു പുറത്തുനിന്നുള്ളവർക്ക് 011 24300699, 011 28127030 എന്നീ നമ്പറുകളിൽ വിളിച്ചും ഫലം അറിയാം(Cbse exam result).സിബിഎസ്ഇ ബോർഡ് ഓഫിസിൽനിന്ന് നേരിട്ട് ഫലം അറിയാൻ സാധിക്കില്ലെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.