സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ 65 സയന്‍റിസ്റ്റ് ഒഴിവ്

Featured, News

ബംഗ്ലൂര്‍ : ടെക്സ്റ്റെല്‍ മന്ത്രാലയത്തിനു  കീഴിലുള്ള സെ ന്‍ട്രല്‍  സില്‍ക്ക്  ബോര്‍ഡ്  വിവിധ വിഭാഗങ്ങളില്‍ സയന്റിസ്റ്റ് തസ്തികയിലെ  ഒഴിവിലേക്ക്  അപേക്ഷ  ക്ഷണിച്ചു . 65  ഒഴിവുകളുണ്ട് .; ഓണ്‍ലൈനായി  അപേക്ഷിക്കണം  സ്ത്രീകള്‍ക്കും  അപേക്ഷിക്കാം . പരസ്യ നമ്പര്‍ : adv.no csb/3/2016  അപേക്ഷ  സ്വീകരിക്കുന്ന  അവസാന  തിയ്യതി : നവംബര്‍ 8, തസ്തിക , യോഗ്യത , പ്രായം ,ശമ്പളം , എന്നിവ  ചുവടെ .  സയന്റിസ്റ്റ്  സി  ( സുവോളജി , എന്‍റമോളജി , പ്ലാന്‍റ്  ബ്രീഡിനഗ്  ആന്‍ഡ്  ജെനറ്റിക്സ് , ബോട്ടണി , ഇന്‍ സെക്റ്റ്   ബ്രീഡിംഗ്  ആന്‍ഡ്  ജെനിറ്റിക്സ്‌ )   സയന്‍സില്‍  പി ജി  അല്ലെങ്കില്‍  അഗ്രികള്‍ച്ചറല്‍ സയന്‍സില്‍  പിജി , നാല്  വര്‍ഷത്തെ പ്രവൃത്തി പരിചയം . 40  വയസു  കവിയരുത് . 15600-39100 രൂപ + ഗ്രേഡ്  പേ 6600 രൂപ .Central Silk board

സയന്‍റിസ്റ്റ്  ബി  ( സുവോളജി , സെറികള്‍ചര്‍ , എന്‍റമോളജി ,പ്ലാന്‍റ് സൈറ്റോളജി , സോയില്‍  സയന്‍സ്  ആന്‍റ്  കെമിസ്ട്രി , പ്ലാന്‍റ്  ബ്രീഡി നഗ്  ആന്‍റ് ജെനിറ്റി ക്സ്‌ , അഗ്രി കള്‍ച്ചര്‍  എക്സ്റ്റെന്ഷന്‍ , ബോട്ടണി , പ്ലാന്‍റ്  പാതോളജി , പ്ലാന്‍റ്  ഫിസിയോളജി ,ഇന്‍സെകട്  ബ്രീഡിംഗ്  ആന്‍ഡ് ജെനിറ്റി ക്സ്‌ , അഗ്രി കള്‍ച്ചര്‍  അഗ്രോണ മി , പ്ലാന്‍റ് ടാക്സോണമി , ബയോ ടെക്നോളജി , അഗ്രികള്‍ച്ചര്‍  സ്റ്റാറ്റിസ്റ്റിക്സ് , മൈക്രോ ബയോളജി , സയന്‍സില്‍  പി ജി  അല്ലെങ്കില്‍ അഗ്രി കള്‍ച്ചര്‍ സയന്‍സില്‍  പി ജി ,35 വയസ്  കവിയരുത് ,15600-39100 രൂപ + ഗ്രേഡ് പേ  5400 രൂപ .Central Silk board

സയന്‍റിസ്റ്റ്  ബി ( റീലി നഗ്  ആന്‍ഡ് സ്പിന്നിംഗ് )  എഞ്ചി നീയറിനഗ്  ബിരുദം  അല്ലെങ്കില്‍  ടെക്സ്റ്റെ യില്‍  ടെക് നോളജിയില്‍  ബിരുദം ,35 വയസു  കവിയരുത് . 15600-39100രൂപ + ഗ്രേഡ് പേ 5400. പ്രായം  യോഗ്യത , പ്രവൃത്തി പരിചയം  എന്നിവ  ഓണ്‍ലൈന്‍  അപേക്ഷ  സ്വീകരിക്കുന്ന  അവസാന  തിയ്യതി  അടിസ്ഥാനമാക്കി  കണക്കാക്കും . എസ് സി /എസ് ടി ക്ക്  അഞ്ചും  ഒ ബി സി ക്ക്  മൂന്നും  ഉയര്‍ന്ന  പ്രായപരിധിയില്‍  ഇളവുകള്‍   ലഭിക്കും . മറ്റ് അര്‍ഹരായവര്‍ക്ക്  ഇളവുകള്‍  ചട്ടപ്രകാരം . ഒന്നിലേറെ  കേഡറി ലേക്ക്  അപേക്ഷിക്കുന്ന വര്‍  വെവ്വേറെ  അപേക്ഷ  അയക്കണം  വിശദ  വിവരങ്ങള്‍ക്ക്  വെബ്‌സൈറ്റ് .www.csb.gov.in വിലാസം  Member -Secretary, Central Silk board, Ministry of textiles, Government of India, Houser road, B T M Layout, Madiwala, Banglore-560068  .