Private bus strike to second day

സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക്

Featured, Local

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കന്‍ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഉള്‍നാടുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ബദല്‍ മാര്‍ഗമില്ലാതെ വലഞ്ഞു. ഇന്നും സമരം പരിഹരിക്കാതെ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാതെ പണിമുടക്കില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ തന്നെയാണ് ബസുടമകള്‍. കെഎസ് ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നതാണ് ജനങ്ങളുടെ ഏക ആശ്വാസം.

സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ടെങ്കിലും പിഎസ്‍സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ചരക്കു ലോറികളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.