സ്‌നാപ്‌ഡീലില്‍ നിന്നും 200 പേരെ പിരിച്ചു വിട്ടു .

Business, News

ബെംഗലൂരു: ഓണ്‍ലൈന്‍ വ്യാപാര സ്‌ഥാപനമായ സ്‌നാപ്‌ഡീലില്‍ കൂട്ടപ്പിരിച്ചുവിടല്‍. കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 200 പേരെ പിരിച്ചുവിട്ടു. കമ്പനിയുടെ കോണ്‍ടാക്‌ട് സെന്ററിലെ ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നത്‌. 2015 മുതലാണ്‌ കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്‌. ജൂനിയര്‍ തസ്‌തികയില്‍ ഉള്ളവരെയും പുതിയതായി ജോലിക്ക്‌ ചേര്‍ന്നവരേയുമാണ്‌ പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുന്നത്‌.
കമ്പനിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ പിരിച്ചുവിടല്‍ നടക്കുന്നില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്‌ 200 പേരെ ഒഴിവാക്കിയെന്നുമാണ്‌ കമ്പനിയുടെ വാദം. പിരിച്ചുവിടല്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണെന്നും കമ്പനി വക്‌താവ്‌ പറയുന്നു.