സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ് രാജിവെച്ചു

Featured, News

സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ്  രാജിവെച്ചു Resigned

തിരുവനന്തപുരം: പുതിയ സർക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ലോംഗ്ജന്പ് താരം അഞ്ജു ബോബി ജോർജും 13 അംഗ ഭരണ സമിതിയും രാജിവച്ചു. തന്റെ സഹോദരൻ അജിത് മാർക്കോസും പരിശീലക സ്ഥാനം രാജിവച്ചുവെന്നും അഞ്ജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. Sports council president  Anjuboby George resigned

അപമാനം സഹിച്ച് ഇനി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മനസിലാക്കിയാണ് രാജിയെന്ന് അഞ്ജു പറഞ്ഞു. തന്റെ സഹോദരനെ പരിശീലകനായി നിയമിച്ചത് സ്‌പോർട്സ് കൗൺസിൽ അല്ല. അതിന്റെ ഫയലുകൾ കൗൺസിൽ ചർച്ച ചെയ്യുകയാണ് ചെയ്‌തത്. പിന്നീട് ഫയലുകൾ സർക്കാരിന് തന്നെ തിരിച്ചു നൽകി. ഫയൽ സമഗ്രമായി പഠിച്ച ശേഷം സർക്കാർ അജിത്തിന് ജോലി നൽകുകയായിരുന്നു. അഞ്ചു മെഡലുകൾ നേടിയ കോച്ച് എന്ന നിലയിലാണ് അജിത്തിനെ സർക്കാർ നിയമിച്ചത്. Sports council president  Anjuboby George resignedധാർമികതയുടെ പേരിലാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. സമയം തീരെ ഉണ്ടായിരുന്നില്ല. തന്നെ പിന്തുണയ്ക്കുന്ന നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അത്കൂടി കണക്കിലെടുത്താണ് പദവി ഏറ്റെടുത്തത്.

എന്നാൽ, പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങളെന്നും അഞ്ജു പറഞ്ഞു. കൗൺസിലിൽ എത്തിക്‌‌സ് കൊണ്ടു വരാൻ ശ്രമിച്ചത് എതിർപ്പുകൾക്കിടയാക്കി. കൗൺസിലിലെ ക്രമക്കേട് പുറത്തു കൊണ്ടുവരാൻ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങൾ തലപൊക്കിയത്. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ഇതായിരിക്കാം Sports council president  Anjuboby George resigned പ്രകോപനമായത്. താനടക്കമുള്ളവരുടെ ചിത്രം വച്ചടിച്ച സ്‌പോർട്സ് ലോട്ടറി കായിക രംഗം കണ്ട വൻ അഴിമതി ആയിരുന്നെന്നും അഞ്ജു പറഞ്ഞു. കായിക താരങ്ങൾക്ക് രാഷ്ട്രീയമില്ല.
അവരുടെ രാഷ്ട്രീയം എന്നു പറയുന്നത് Sports council president  Anjuboby George resigned സ്‌പോർട്സാണെന്നും അഞ്ജു ചൂണ്ടിക്കാട്ടി. സ്‌പോർട്സിനെ കൊല്ലാം. എന്നാൽ കായിതാരങ്ങളെ തോൽപിക്കാനാവില്ല. സ്‌പോർട്‌സ് കൗൺസിലിലെ കഴിഞ്ഞ 10 വർഷത്തെ ക്രമക്കേടുകളെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടു.ദേശീയ സ്‌കൂൾ ഗെയിംസ് കേരളത്തിൽ നടത്താനായത് തന്റെ നേട്ടമാണ്. കേരളത്തിലെ കായികരംഗത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ തനിക്ക് ഒരു പദവിയുടേയും ആവശ്യമില്ലെന്നും അഞ്ജു പറഞ്ഞു.