സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്ന് സുഷമ സ്വരാജ്

Featured, News

ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്(back standed indians in saudi arabia).

രാജ്യസഭയില്‍ ജനതാദള്‍ യുണൈറ്റഡ് അംഗം അലി അന്‍വറാണ് പ്രശ്‌നം അവതരിപ്പിച്ചത്. സൗദിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കൂടുതല്‍ ബിഹാറില്‍ നിന്നുള്ളവരാണ് കൂടുതലെന്നും അലി അന്‍വര്‍ ചൂണ്ടിക്കാട്ടി.അതേസമയം, മന്ത്രിയുടെ മറുപടിയില്‍ തൃപ്തിയില്ലെന്ന് കാണിച്ച് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ബഹളം വച്ചത് സഭാനടപടികള്‍ കുറച്ചുസമയം തടസ്സപ്പെടുത്തി.

സഹമന്ത്രി വി.കെ സിങ് നാളെ സൗദിയിലേക്ക് പോകുമെന്നും ജോലി ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് തിരിച്ച് വരാമെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളക്കുടിശിക ഉള്ളവര്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

pic2

ജിദ്ദയില്‍ കുടുങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമൂഹത്തിന്റെ സഹായത്തോടെ ഭക്ഷണസാമഗ്രികള്‍ എത്തിച്ചിരുന്നു. റിയാദിലെ ഇന്ത്യന്‍ എംബസിയുടെയും ജിദ്ദയിലെ കോണ്‍സുലേറ്റിന്റെയും നേതൃത്വത്തിലാണ് ഭക്ഷണമെത്തിച്ചത്(back standed indians in saudi arabia).

മൂന്നുദിവസങ്ങളിലായി 15,475 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ഭക്ഷണ വിതരണത്തിനായി ഷുമെയ്സി, സിസ്റ്റെന്‍-മക്രോണ, സോജെക്സ്, ഹൈവെ, തയിഫ് തുടങ്ങി ഏഴിടത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നിര്‍മാണമേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ട് മാസങ്ങളായി വേതനമില്ലാതെ ലേബര്‍ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാണ് സഹായമെത്തിച്ചത്.

ഏതാണ്ട് 2450 ഇന്ത്യക്കാരാണ് ഭക്ഷണംപോലും കിട്ടാതെ വിഷമിച്ചത്. തൊഴില്‍ നഷ്ടപ്പെട്ട പതിനായിരത്തിലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ ലേബര്‍ ക്യാമ്പുകളില്‍ ദുരിതത്തിലാണ്.

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് എക്സിറ്റ് വിസ ലഭിക്കാന്‍ സൗദി സര്‍ക്കാറുമായി ചര്‍ച്ച നടത്തും. സൗദി അറേബ്യയിലും കുവൈത്തിലുമാണ് എണ്ണ വിലയിടിവുമൂലം നിര്‍മാണമേഖലയില്‍ തൊഴില്‍പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. സൗദിയിലാണ് ഇന്ത്യന്‍ തൊഴിലാളികളെ പ്രശ്നം കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് മന്ത്രി സുഷമ പറഞ്ഞു(back standed indians in saudi arabia).