സൗദിയില്‍ വിമാനം വൈകിയാൽ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം

Featured, Travel

സൗദിയില്‍ വിമാനം വൈകിയാൽ യാത്രക്കാര്‍ക്ക്  നഷ്ടപരിഹാരം new norms

റിയാദ്∙ വിമാന കമ്പനികള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സൗദി വ്യോമയാന മന്ത്രാലയം. ഓഗസ്റ്റ് 11 മുതല്‍ നിബന്ധനകള്‍ നടപ്പിലാക്കും. വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടമായാലും യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതടക്കം വ്യോമയാന മന്ത്രാലയം രൂപം നല്‍കിയ പുതിയ നിബന്ധനകള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശ രേഖകള്‍ക്ക്, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി തലവൻ കൂടിയായ ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ അംഗീകാരം നല്‍കി.Saudi Arabia has tightened norms for air carriers operating.

വിമാന കമ്പനിയുടെ പിഴവുമൂലം വിമാനം ആറു മണിക്കൂറിലധികം വൈകിയാല്‍ അടുത്ത വിമാനം യാത്രയ്ക്കു തയാറാകുന്നതുവരെ എല്ലാ യാത്രക്കാര്‍ക്കും താമസ സൗകര്യം നല്‍കണം. ഓരോ യാത്രക്കാരനും 370 റിയാല്‍ (ഏകദേശം 6,500 രൂപ) വീതം വിമാന കമ്പനികള്‍ നല്‍കുകയും വേണം. കാത്തിരിക്കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കുടിക്കാന്‍ ശീതള പാനീയം നല്‍കണം. മൂന്നു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും നല്‍കണം. Saudi Arabia has tightened norms for air carriers operating.

saudi flight image

പുതിയ നിബന്ധനപ്രകാരം, വിമാന കമ്പനിയുടെ പിഴവുമൂലം ലഗേജുകള്‍ നഷ്ടമാകുന്ന യാത്രക്കാര്‍ക്ക് വിമാന കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരും. ആഭ്യന്തര യാത്രക്കാരനാണെങ്കില്‍ 1,700 റിയാലും (ഏകദേശം 30,000 രൂപ), രാജ്യാന്തര യാത്രക്കാരനാണെങ്കില്‍ 2,800 റിയാലും (ഏകദേശം 50,000 രൂപ) നല്‍കാന്‍ മാര്‍ഗനിര്‍ദേശ രേഖ നിഷ്കര്‍ഷിക്കുന്നു. പരമാവധി 5,900 റിയാല്‍ (ഏകദേശം 106,000 രൂപ) വരെ നഷ്ടപരിഹാരം ലഭിക്കും.   മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ അറിയിച്ചിരിക്കണം. വികലാംഗര്‍ക്ക് നിശ്ചയിച്ച സേവനങ്ങള്‍ നിഷേധിക്കപ്പെട്ടാൽ ടിക്കറ്റ് നിരക്കിന്റെ രണ്ടിരട്ടി പിഴ ഒടുക്കണം. യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തിനു പുറമേ 10,000 റിയാല്‍ (ഏകദേശം 1,80,000 രൂപ) മുതല്‍ 25,000 റിയാല്‍ (ഏകദേശം 4,50,000 രൂപ) വരെ വിമാന കമ്പനികള്‍ പിഴയും അടക്കേണ്ടി വരും. Saudi Arabia has tightened norms for air carriers operating.