സാധാരണക്കാര്‍ക്ക് വിമാന യാത്ര സാധ്യമാക്കും : ഏവിയേഷന്‍ മന്ത്രി അശോക്‌ ഗജപതി രാജു

Featured, Travel

സാധാരണക്കാര്‍ക്ക്  വിമാന  യാത്ര സാധ്യമാക്കും : ഏവിയേഷന്‍ മന്ത്രി   Cheap coast

ന്യൂഡല്‍ഹി : വ്യോമസേന മേഖലയെ പ്രാദേശികമായി ബന്ധിപ്പിക്കുമെന്നും ഇതിലൂടെ താങ്ങാവുന്ന നിരക്കില്‍ വിമാനയാത്ര സാധ്യമാക്കുമെന്നും ഏവിയേഷന്‍ മന്ത്രി അശോക്‌ ഗജപതി രാജു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ തന്നെ പ്രാദേശികമായി വ്യോമയാന മേഖലയെ  ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അശോക്‌ ഗജപതി രാജു ട്വീറ്റ് ചെയ്തു.Cheapest   air line travel aviation minister

ആഭ്യന്തര വ്യോമയാന നയത്തിന്‍റെ അടിസ്ഥാനം പ്രാദേശികമായി വ്യോമയാന മേഖലയെ ബന്ധിപ്പിക്കുക എന്നതാണ്.വിമാനനിരക്ക് കുറയ്ക്കുന്നതോടൊപ്പം പ്രാദേശിക വളര്‍ച്ചക്കും ഇത് സഹായകമാകുമെന്ന് രാജു സൂചിപ്പിച്ചു.ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വിമാനയാത്രയുടെ ഉയര്‍ന്ന നിരക്ക് 2500 രൂപയാക്കി നിജപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ വ്യോമയാന നയത്തിലൂടെ ശ്രമിക്കുന്നത്.Cheapest   air line travel aviation minister

പരിമിതമായ രീതിയില്‍ മാത്രം സേവനം നടത്തുന്ന എയര്‍പോര്‍ട്ടുകളെ പ്രാദേശിക വിമാന മേഖലകള്‍ തമ്മിലുള്ള ബന്ധിപ്പിക്കലിന് ഉപയോഗിക്കാനാണ് വ്യോമയാന നയത്തിലൂടെ ശ്രമിക്കുന്നത്.നിരക്കിളവുകള്‍ അനുവദിക്കുക ,പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വിമാന സേവനക്കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കും വ്യോമയാന മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. cheapest   air line travel aviation minister