വരുന്നൂ ,കണ്ണുകളുടെ ചലനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ ഫോണ്‍

Featured, Tech

 വരുന്നൂ ,കണ്ണുകളുടെ ചലനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ ഫോണ്‍ Smartphone

സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തനങ്ങളെ കണ്ണുകളുടെ ചലനത്തിലൂടെ നിയന്ത്രിക്കാന്‍ സോഫ്റ്റ്‌വെയര്‍ എത്തുന്നു.ഇന്ത്യന്‍ വംശജനായ ബിരുദ വിദ്യര്‍ത്ഥിയടങ്ങുന്ന അന്താരാഷ്‌ട്ര ഗവേഷക സംഘമാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്(control your smartphone with your eyes Itracker software).കണ്ണുകളുടെ ചലനത്തിനനുസരിച്ച് ഗെയിം കളിക്കാനും ആപ്പ് പ്രവര്‍ത്തനസജ്ജമാക്കാനും കഴിയുമെന്നും ഗവേഷക സംഘം അറിയിച്ചു.

മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം ഐ ടി ),യൂണിവേഴ്സിറ്റി ഓഫ് ജോര്‍ജിയ ,ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫോര്‍മാറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഘം കണ്ണുകളുടെ ചലനത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സോഫ്റ്റ്‌വെയറിനെ സജ്ജമാക്കും(control your smartphone with your eyes Itracker software).ഇതിനു വേണ്ടി ഗെയ്സ് കാപ്ച്ചര്‍ എന്ന പേരില്‍ ഒരു ആപ്പും ഗവേഷകര്‍ തയാറാക്കിയിട്ടുണ്ട്.

ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ആളുകളുടെ നേത്രചലനങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ശേഖരിച്ചുവെക്കും. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളാണ് .  ‘ഐട്രാക്കര്‍’ (  Itracker )  എന്ന് പേരിട്ടിരിക്കുന്ന സോഫ്റ്റ് വെയറിനെ പരിശിലീപ്പിക്കാന്‍ ഗവേഷകര്‍ ഉപയോഗിക്കുക.

1500 ഓളം പേര്‍ ഇപ്പോള്‍ ഗേസ് കാപ്ച്ചര്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്.10,000 ആളുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ക്ക് ആവശ്യം.  ഗവേഷണത്തിന്റെ റിസള്‍ട്ടുകള്‍ കമ്പ്യൂട്ടര്‍ വിഷന്‍ ആന്റ് പാറ്റേണ്‍ റെക്കൊഗ്നിഷന്‍ എന്ന വിഷയത്തില്‍ വാഷിങ്ടണിലെ സിയാറ്റിലില്‍ല നടന്ന ഐ.ഇ.ഇ.ഇയുടെ  കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചിരുന്നു (control your smartphone with your eyes Itracker software). ഈ സോഫ്റ്റ് വെയര്‍ മാനസിക രോഗ നിര്‍ണയരംഗത്തും ഉപയോഗപ്രദമാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു (IANS).